നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും യാചകരെ നിരോധിച്ച് നാട്ടുകാരും സംഘടനകളും രംഗത്ത്; കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ക്കെതിരെ ജാഗ്രതയോടെ നീങ്ങാനും തീരുമാനം
കാസര്‍കോട്: (www.kasargodvartha.com 29.01.2018) നാട്ടിന്‍പുറങ്ങളിലും നഗരപ്രാന്തപ്രദേശങ്ങളിലും യാചകരെ നിരോധിച്ച് നാട്ടുകാരും സംഘടനകളും രംഗത്ത് വന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രതയോടെ നീങ്ങാനും നാട്ടുകാരുടെ കൂട്ടായ്മകള്‍ തീരുമാനിച്ചു. തളങ്കര ദീനാര്‍ ഐക്യവേദി, പള്ളിക്കാല്‍ ക്രിക്കറ്റ് ക്ലബ്, ഗസ്സാലി മഹല്‍ കൂട്ടായ്മ എന്നീ സംഘടനകള്‍ യാചന നിരോധിച്ചു കൊണ്ട് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്.
യാചകരെന്ന വ്യാജേന നാട്ടിലെത്തുന്ന സംഘങ്ങള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. കുട്ടികളെ കടത്തിക്കൊണ്ടുപോകാന്‍ കേരളത്തില്‍ മൂന്നുറിലധികം സ്ത്രീകളെ രംഗത്തിറക്കിയതായും കേരളാ പോലീസിലെ രഹസ്യാന്വേഷണ വിഭാഗം ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നുമാണ് ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ സൂചിപ്പിക്കുന്നത്.
സ്‌കൂളുകളിലേക്കോ മദ്രസകളിലേക്കോ കുട്ടികളെ തനിച്ചയക്കരുതെന്നും അപരിചിതകര്‍ നല്‍കുന്ന സാധിനങ്ങള്‍ വാങ്ങാതിരിക്കാന്‍ കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും നാട്ടുകാര്‍ നല്‍കുന്ന അറിയിപ്പില്‍ പറയുന്നു. കൊച്ചുകുട്ടികളെ വീട്ടുമുറ്റത്ത് തനിച്ച് വിടരുതെന്നും യാചകരെ വീട്ടില്‍ കയറ്റരുതെന്നും മുന്നറിയിപ്പ് നോട്ടീസില്‍ പറയുന്നു. പോലീസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് മിക്ക കൂട്ടായ്മകളുടെയും തീരുമാനം.
തളങ്കരയ്ക്കു പുറമെ കാസര്‍കോട്ടെ പല ഭാഗങ്ങളിലും കൂട്ടായ്മകള്‍ യാചന നിരോധിച്ചുകൊണ്ട് രംഗത്തുവരുന്നുണ്ട്. ചില നാടുകളില്‍ യാചന കര്‍ശനമായി വിലക്കിക്കൊണ്ട് ഫ്‌ളക്‌സ് ബോര്‍ഡുകളും മറ്റും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Natives, Flex board, Natives against begging; Flex board installed .
< !- START disable copy paste -->യാചകരെന്ന വ്യാജേന നാട്ടിലെത്തുന്ന സംഘങ്ങള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. കുട്ടികളെ കടത്തിക്കൊണ്ടുപോകാന്‍ കേരളത്തില്‍ മൂന്നുറിലധികം സ്ത്രീകളെ രംഗത്തിറക്കിയതായും കേരളാ പോലീസിലെ രഹസ്യാന്വേഷണ വിഭാഗം ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നുമാണ് ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ സൂചിപ്പിക്കുന്നത്.
സ്‌കൂളുകളിലേക്കോ മദ്രസകളിലേക്കോ കുട്ടികളെ തനിച്ചയക്കരുതെന്നും അപരിചിതകര്‍ നല്‍കുന്ന സാധിനങ്ങള്‍ വാങ്ങാതിരിക്കാന്‍ കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും നാട്ടുകാര്‍ നല്‍കുന്ന അറിയിപ്പില്‍ പറയുന്നു. കൊച്ചുകുട്ടികളെ വീട്ടുമുറ്റത്ത് തനിച്ച് വിടരുതെന്നും യാചകരെ വീട്ടില്‍ കയറ്റരുതെന്നും മുന്നറിയിപ്പ് നോട്ടീസില്‍ പറയുന്നു. പോലീസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് മിക്ക കൂട്ടായ്മകളുടെയും തീരുമാനം.
തളങ്കരയ്ക്കു പുറമെ കാസര്‍കോട്ടെ പല ഭാഗങ്ങളിലും കൂട്ടായ്മകള്‍ യാചന നിരോധിച്ചുകൊണ്ട് രംഗത്തുവരുന്നുണ്ട്. ചില നാടുകളില്‍ യാചന കര്‍ശനമായി വിലക്കിക്കൊണ്ട് ഫ്‌ളക്‌സ് ബോര്‍ഡുകളും മറ്റും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Natives, Flex board, Natives against begging; Flex board installed .
Powered by Info News For You

Comments
Post a Comment