കേരളത്തില്‍ കടല്‍ ക്ഷോഭത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം


കാസര്‍കോട്  : (www.evisionnews.co) ഇന്ന് മുതല്‍ ഫെബ്രുവരി മൂന്നുവരെ കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതായി ദുരന്ത നിവാരണ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കൊച്ചി,പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവടങ്ങളിലാണ് കടല്‍ ക്ഷോഭ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്നും തീരദേശ വാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന ദുരന്തനിവാരണ വകുപ്പ് അറിയിക്കുന്നു. ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്ത വരുന്ന പ്രതിഭാസത്തിന്റെ ഭാഗമായിട്ടാണ് കടല്‍ക്ഷോഭം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?