നാല് സംസ്ഥാനങ്ങളില്‍ പത്മാവത് പ്രദര്‍ശിപ്പിക്കില്ല: മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍
മുംബൈ: (www.kvartha.com 25.01.2018) സഞ്ജയ് ലീല ബന്‍സാലി ചിത്രമായ പത്മാവതിനെതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ 4 സംസ്ഥാനങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ. രാജസ്ഥാന്‍, ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കാത്തത്.
ഇന്ത്യയിലെ 75 ശതമാനം മള്‍ട്ടിപ്ലക്‌സ് തീയേറ്റര്‍ ഉടമകളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ. മാളുകള്‍ക്കും വാഹനങ്ങള്‍ക്കും നേര്‍ക്ക് പ്രക്ഷോഭകര്‍ അക്രമം അഴിച്ചുവിടുന്നതിനാലാണ് തീരുമാനം.
ചിത്രം റിപ്പബ്ലിക് ദിനത്തില്‍ തീയേറ്ററുകളിലെത്തും. നിലവിലെ സാഹചര്യത്തില്‍ മാറ്റം വന്നാല്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് സംഘടന പ്രസിഡന്റ് ദീപക് ആഷര്‍ പറഞ്ഞു.
ചിത്രം റിലീസ് ചെയ്യുന്ന തീയേറ്ററുകളില്‍ പോലീസുകാരെ കൂടാതെ സ്വകാര്യ സുരക്ഷ ഗാര്‍ഡുകളേയും സുരക്ഷയ്ക്കായി നിയമിച്ചിട്ടുണ്ട്.
പതിമൂന്നാം നൂറ്റാണ്ടില്‍ സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയും മെവാര്‍ മഹാരാജ രത്തന്‍ സിംഗും തമ്മില്‍ നടന്ന യുദ്ധത്തിന്റെ കഥയാണ് സഞ്ജയ് ലീല ബന്‍സാലി പത്മാവതിന് പ്രമേയമാക്കിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Even in the states where the film would be released, private security guards would be deployed outside cinema halls besides police, he said.
Keywords: National, Padmaavath,

Powered by Info News For You

Comments
Post a Comment