500 രൂപയ്ക്ക് വേണ്ടി വൃദ്ധനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് ഓടയില്‍ തള്ളിയിട്ടു കൊന്നു; യുവാവിന് 5 വര്‍ഷം തടവും, 50,000 രൂപ പിഴയും

ന്യുഡല്‍ഹി: (www.kvartha.com 27.01.2018) 500 രൂപയ്ക്ക് വേണ്ടി വൃദ്ധനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് ഓടയില്‍ തള്ളിയിട്ടു കൊന്ന കേസില്‍ യുവാവിന് അഞ്ചു വര്‍ഷം തടവും, 50,000 രൂപ പിഴയും ചുമത്തി. ഡെല്‍ഹി സ്വദേശി രാമന്‍ (37) ആണ് ശിക്ഷിക്കപ്പെട്ടത്. ഡെല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സതീന്ദര്‍ കുമാര്‍ ഗൗതമാണ് ശിക്ഷ വിധിച്ചത്.

ഓടയില്‍ വീണ വൃദ്ധന്‍ പിന്നീട് ചികിത്സയിലിരിക്കേയാണ് മരിച്ചത്. വൃദ്ധന്‍ മരിക്കുമെന്ന് ബോധ്യമുണ്ടായിരുന്നുവെങ്കിലും കൊല്ലണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ലെന്ന പ്രതിഭാഗത്തിന്റെ വാദം പരിഗണിച്ചാണ് ശിക്ഷ അഞ്ചു വര്‍ഷമായി കുറച്ചത്.

Five-year jail to man for pushing senior citizen into drain, New Delhi, News, Crime, Criminal Case, Court, hospital, Treatment, National

2017 മാര്‍ച്ച് ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. ഈസ്റ്റ് ഡെല്‍ഹിയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിനു സമീപം മകനൊപ്പം നില്‍ക്കുകയായിരുന്ന 66 കാരനെയാണ് രാമന്‍ തള്ളിയിട്ടത്. ഇയാളുടെ കൈവശമുണ്ടായിരുന്ന 500 രൂപ തട്ടിപ്പറിക്കുന്നതിനിടെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് ഓടയില്‍ തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

എന്നാല്‍ വാര്‍ധക്യ സഹജമായ നിരവധി രോഗങ്ങള്‍ അലട്ടിയിരുന്ന വൃദ്ധന്‍ വീഴ്ചയിലുള്ള ആഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കേ മാര്‍ച്ച് 22ന് മരണമടയുകയായിരുന്നു.

Keywords: Five-year jail to man for pushing senior citizen into drain, New Delhi, News, Crime, Criminal Case, Court, hospital, Treatment, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?