കാസ് ജംഗ് അക്രമം; 49 പേര്‍ അറസ്റ്റില്‍, നിരോധനാജ്ഞ പ്രഖ്യാപിച്ചു; ഇന്റര്‍നെറ്റ് സര്‍വീസ് സസ്‌പെന്‍ഡ് ചെയ്തു

ലഖ്‌നൗ: (www.kvartha.com 28.01.2018) യുപിയിലെ കാസ ജംഗിലുണ്ടായ അക്രമസംഭവങ്ങളില്‍ 49 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ അക്രമസംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി പട്ടണത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ജനുവരി 27 വൈകിട്ട് 5 മുതല്‍ 28 രാത്രി 10 മണിവരെ ഇവിടെ ഇന്റര്‍നെറ്റ് സേവനം സ്തംഭിപ്പിച്ചിരിക്കുകയാണ്.

National, UP, 144

ചിലയിടങ്ങളില്‍ തീവെപ്പുണ്ടായതായി റിപോര്‍ട്ടുണ്ട്. സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ ത്രിവര്‍ണപതാക യാത്രയ്ക്ക് നേര്‍ക്ക് ചിലര്‍ കല്ലെറിഞ്ഞതോടെയാണ് അക്രമത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടി. ഇതില്‍ 16 വയസുകാരന്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. 12ഓളം വാഹനങ്ങള്‍ അക്രമികള്‍ തകര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Chief Minister Yogi Adityanath had condoled the loss of life and told the police to sternly deal with the culprits.

Keywords: National, UP, 144


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?