ജിയോ ഫോണ്‍ ഉപഭോക്താള്‍ക്ക് പുതിയ പ്ലാന്‍; 49 രൂപയ്ക്ക് ദിവസേന ഒരു ജിബി
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജിയോഫോണ്‍ ഉപഭോക്താക്കള്‍ക്ക് അത്യുഗ്രന്‍ ഓഫററുകളുമായി ജിയോ എത്തി. വെറും 49 രൂപയ്ക്ക് ഒരു ജിബി പ്രതിദിനം ലഭിക്കുന്ന ഒരു താരിഫ് പ്ലാനാണ് ജിയോ പുതുതായി അവതരിപ്പിച്ചത്. 28 ദിവസമായിരിക്കും ഓഫറിന്റെ വാലിഡിറ്റി.
98 രൂപയ്ക്ക് രണ്ട് ജിബി 14 ദിവസത്തേക്ക് ലഭിക്കും. 52 രൂപയ്ക്ക് 1 ജിബി ഏഴുദിവസത്തേക്ക് ലഭിക്കും. 149 രൂപയ്ക്ക് എല്ലാവര്‍ക്കും ദിവസേന 1 ജിബി ലഭിക്കുന്ന പ്ലാന്‍ ലഭിക്കുന്നുണ്ട്. 198 രൂപയ്ക്ക് 1.5 ജിബി ഡേറ്റയാണ് 28 ദിവസത്തേക്ക് ലഭിക്കുക. 19 രൂപയ്ക്ക് 150 എംബി ഒരു ദിവസത്തേക്ക് ലഭിക്കും. ഇതാണ് ഏറ്റവും ചെറിയ താരിഫും.
നേരത്തെ എല്ലാ താരിഫ് പാക്കേജുകളില്‍നിന്നും 50 രൂപ കുറച്ചും 50% ഡേറ്റ വര്‍ദ്ധിപ്പിച്ചും ജിയോ ഉപഭോക്താക്കളെ സന്തോഷിപ്പിച്ചിരുന്നു. എന്നാല്‍ 49 രൂപയുടെ പുതിയ പാക്കേജ് ഇതുവരെ പ്രഖ്യാപിച്ച എല്ലാ പാക്കേജുകളേയും കവച്ചുവച്ചിരിക്കുകയാണ്.
Powered by Info News For You

Comments
Post a Comment