തൊഴില്‍ പ്രശ്‌നം നേരിടുന്ന 374 ഇന്ത്യകാരുടെ പാസ്‌പോര്‍ട്ട് ഇന്ത്യന്‍ എംബസിക്ക് കൈമാറി
കുവൈത്ത് സിറ്റി:(www.kasargodvartha.com 26.01.2018) രൂക്ഷമായ തൊഴില്‍പ്രശ്നം നേരിടുന്ന കുവൈത്ത് ഖറാഫി നാഷണല്‍ കമ്പനിയിലെ 374 ഇന്ത്യന്‍ ജീവനക്കാരുടെ പാസ്പോര്‍ട്ട് കമ്പനി അധികൃതര്‍ ഇന്ത്യന്‍ എംബസിക്ക് കൈമാറി. നിലവില്‍ കുവൈത്ത് ഓയില്‍ കമ്പനിയുടെ വിവിധ പദ്ധതികളില്‍ ജോലി ചെയ്യുന്നവരാണ് ഈ ജീവനക്കാര്‍. ശേഷിക്കുന്നവരുടെ പാസ്പോര്‍ട്ടുകള്‍ കൂടി വരും ദിവസങ്ങളില്‍ കൈമാറാന്‍ കമ്പനി സന്നദ്ധത അറിയിച്ചതായി ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി.
തൊഴില്‍ പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ ഒന്നരവര്‍ഷമായി ദുരിതമനുഭവിക്കുന്ന ഖറാഫി നാഷണല്‍ കമ്പനിയിലെ ജീവനക്കാരുടെ പാസ്പോര്‍ട്ടാണ് വ്യാഴാഴ്ച കമ്പനി അധികൃതര്‍ ഇന്ത്യന്‍ എമ്പസിക്ക് കൈമാറിയത്. സ്ഥാപനത്തിലെ തൊഴില്‍ പ്രശ്നം കാരണം കുവൈത്ത് ഓയില്‍ കമ്പനിയുടെ വിവിധ പദ്ധതികളില്‍ ജോലി മാറ്റം നടത്തിയവരാണ് ഈ തൊഴിലാളികള്‍. ഇവരുടെ വിസ മാറ്റത്തിനുള്ള നടപടികള്‍ക്കായി പാസ്പോര്‍ട്ട് ആവശ്യപ്പെട്ടതോടെ അത് നല്‍കാന്‍ കമ്പനി വിസമ്മതിച്ചു. ഇതോടെ ജീവനക്കാര്‍ ഇന്ത്യന്‍ എംബസിയെ സമീപിക്കുകയായിരുന്നു.
എന്നാല്‍ ഇന്ത്യന്‍ എംബസി ഇടപെട്ടപ്പോഴും പാസ്‌പോര്‍ട്ട് കൈമാറാന്‍ പറ്റില്ല എന്ന നിലപാട് തന്നെയാണ് കമ്പനി സ്വീകരിച്ചത്. ഇതേ തുടര്‍ന്ന് എംബസി അധികൃതര്‍ കുവൈത്ത് മനുഷ്യ വിഭവസമിതിയെ സമീപിച്ചു. സമിതി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ എംബസി തൊഴില്‍ വിഭാഗം സെക്രട്ടറി യു എസ് സിബിയും കമ്പനി അധികൃതരും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് കമ്പനി അധികൃതര്‍ പാസ്പോര്‍ട്ടുകള്‍ തിരിച്ചു നല്‍കാന്‍ തയ്യാറായത്. ഈ പാസ്പോര്‍ട്ടുകള്‍ ഞായറാഴ്ച കുവൈത്ത് ഓയില്‍ കമ്പനി അധികൃതര്‍ക്ക് എംബസി കൈമാറുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kuwait City, Gulf, Passport, Indian embassy, Oil company, Kharafi national company,passport of 374 Indians was handed over to the Indian Embassy with the occupation problem
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment