ബംഗളൂരു എഫ് സിയെ സമനിലയില്‍ തളച്ച് എം എസ് പി മലപ്പുറം; 31 ന് എഫ് സി ഗോവയെ നേരിടും

(www.kvartha.com 29.01.2018) ബംഗളൂരു എഫ് സിയെ ഞെട്ടിച്ച് മലപ്പുറം എം എസ് പി ഫുട്‌ബോള്‍ അക്കാദമി ടീം. വാശിയേറിയ മത്സരത്തില്‍ 1- 1 സമനിലയില്‍ തളച്ചാണ് എം എസ് പി മലപ്പുറം ബംഗളൂരു എഫ് സിയെ ഞെട്ടിച്ചത്. അണ്ടര്‍ 15 യൂത്ത് ഐ ലീഗിലാണ് കരുത്തരായ ബെംഗളൂരു എഫ് സി മലപ്പുറം എം എസ് പിക്കെതിരെ 1- 1 സമനില ഏറ്റുവാങ്ങിയത്.

ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിലാണ് എം എസ് പി ബംഗളൂരു എഫ് സിയെ സമനിലയില്‍ പിടിച്ചത്. തുടക്കത്തില്‍ ഒമ്പതാം മിനുട്ടിലെ ഗോളില്‍ അജയ് കൃഷ്ണന്‍ എം എസ് പിയെ മുന്നില്‍ എത്തിച്ചിരുന്നു. ആദ്യ പകുതിയില്‍ ആ ലീഡ് സംരക്ഷിച്ചെങ്കിലും 68 ാം മിനുട്ടില്‍ ബംഗളൂരു എഫ് സി സമനില ഗോള്‍ കണ്ടെത്തുകയായിരുന്നു.

News, Football, Sports, Bengaluru FC, Malappuram, MSP Malappuram Vs Bengaluru FC match tie 1-1

ലിംഗ്‌ദോഹാണ് ബംഗളൂരുവിനായി സമനിലഗോള്‍ നേടിയത്. 31 ന് എഫ് സി ഗോവയുമായാണ് എം എസ് പിയുടെ അടുത്ത മത്സരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Football, Sports, Bengaluru FC, Malappuram, MSP Malappuram Vs Bengaluru FC match tie 1-1 
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?