സ്വകാര്യ ബസുകള്‍ 30 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

കാസര്‍കോട്: (www.kasargodvartha.com 23.01.2018) സ്വകാര്യ ബസുകള്‍ 30 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. ബസ് ചാര്‍ജ്ജ് വര്‍ദ്ധനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് സര്‍ക്കാരില്‍ ലഭിച്ച് മൂന്നാഴ്ച കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്ന് സംസ്ഥാന സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.



ഡിസംബര്‍ 18ന് തിരുവനന്തപുരത്ത് ചേര്‍ന്ന ബസ് ഓപ്പറേറ്റേര്‍സ് കോണ്‍ഫെഡറേഷന്‍ യോഗത്തിലാണ് തീരുമാനം. 2014 മെയ് 20നാണ് സംസ്ഥാനത്ത് അവസാനമായി ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചത്. ഈ കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ചിലവിനങ്ങളില്‍ വന്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ബസ് ചാര്‍ജ്ജ് വര്‍ദ്ധനവിന് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച അവസരത്തില്‍ ഒരു ലിറ്റര്‍ ഡീസലിന് 54 രൂപ വിലയുണ്ടായിരുന്നത് ഇപ്പോള്‍ 67 രൂപ കഴിഞ്ഞുവെന്ന് മാത്രമല്ല, വില ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്. ഇന്‍ഷൂറന്‍സ് മേഖലയിലാകട്ടെ 68 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായത്. ജീവനക്കാരുടെ വേതനത്തില്‍ 100 ശതമാനത്തിലധികം വര്‍ദ്ധനവുണ്ടായി. അതായത് 6070 രൂപ അടിസ്ഥാന ശമ്പളമുണ്ടായിരുന്നത് 15,600 രൂപയായി മാറി. ചെയ്‌സിസ്, ബോഡി നിര്‍മ്മാണം, സ്‌പെയര്‍പാര്‍ട്ട്‌സ് ലൂബ്രിക്കന്റ്‌സ്, ടയര്‍ എന്നിവയിലെല്ലാം വന്‍ വര്‍ദ്ധനവാണുണ്ടായത്.

ഈ സാഹചര്യത്തിലാണ് ബസ്ചാര്‍ജ്ജ് വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ 2017 ജൂലൈയില്‍ സര്‍ക്കാരിന് നിവേദനം നല്‍കിയത്. തുടര്‍ന്ന് ആഗസ്റ്റ് 10ന് സംസ്ഥാനവ്യാപകമായി സര്‍വ്വീസ് നിര്‍ത്തിവെക്കല്‍ സമരം നടത്തുകയും സെപ്റ്റംബര്‍ 14ന് മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 11 ന് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് വിഷയം ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ പരിഗണനക്ക് വിടാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍, നിശ്ചയിച്ചിരുന്ന അനിശ്ചിതകാലസമരം പിന്‍വലിക്കുകയായിരുന്നു.

ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ നവംബര്‍ 30ന് തെളിവെടുപ്പ് നടത്തുകയും ഇക്കഴിഞ്ഞ ഡിസംബര്‍ 30ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. വ്യവസായത്തിന്റെ നിലനില്‍പ്പിന് പര്യാപ്തമായ ശുപാര്‍ശകള്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പരിമിതമാണെങ്കില്‍ പോലും അതേ കുറിച്ച് ബസുടമാ സംഘടനകളുമായി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ കുറ്റപ്പെടുത്തുന്നു. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയ നവംബര്‍ 30 ന് ഡീസല്‍വില ലിറ്ററിന് 61 രൂപയായിരുന്നുവെങ്കില്‍ ഇപ്പോള്‍ 67 രൂപയ്ക്ക് മുകളില്‍ എത്തിയത് ഏറെ ഗൗരവമുള്ള വിഷയമാണെന്നും അവര്‍ പറഞ്ഞു.

മിനിമം ചാര്‍ജ്ജ് 10 രൂപയായും കിലോമീറ്റര്‍ ചാര്‍ജ്ജ് 80 പൈസയുമായും നിജപ്പെടുത്തുക, വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് അഞ്ച് രൂപയായും നിലവിലുള്ള നിരക്കിന്റെ 50 ശതമാനമായും പുനര്‍നിര്‍ണ്ണയിക്കുക, 140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സ്വകാര്യബസ് പെര്‍മിറ്റുകള്‍ പുതുക്കിനല്‍കുക, വര്‍ദ്ധിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക, പെട്രോളിയം ഉല്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുക, വര്‍ദ്ധിപ്പിച്ച തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പ്രീമിയം പിന്‍വലിക്കുക, കര്‍ണാടകത്തിലേതിന് തുല്യമായി കേരളത്തിലെ ഡീസല്‍വില നിജപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ അനിശ്ചിതകാല സമരം നടത്തുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ കാസര്‍കോട് ജില്ലാ െ്രെപവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ പ്രസിഡണ്ട് കെ ഗിരീഷ്, ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, ട്രഷറര്‍ പി എ മുഹമ്മദ്കുഞ്ഞി, വൈസ് പ്രസിഡണ്ടുമാരായ എം ഹസൈനാര്‍, തിമ്മപ്പ ഭട്ട്, ജോയിന്റ് സെക്രട്ടറിമാരായ ശങ്കര നായക്, ടി ലക്ഷ്മണന്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗം സി എ മുഹമ്മദ്കുഞ്ഞി, കെ ബി ടി എ സെക്രട്ടറി പേരൂര്‍ ബാലകൃഷ്ണന്‍, ഹൊസ്ദുര്‍ഗ് താലൂക്ക് ബസ് ഓപ്പറേറ്റേര്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡണ്ട് രാജേഷ് എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:Top-Headlines, Bus, kasaragod, Kerala, News, Bus charge, Commission siting, Report, Protest,  Association, President, 
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?