എന്‍ ഡി എ സഖ്യവുമായി 29 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിക്കാന്‍ ശിവസേന; 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും
മുംബൈ: (www.kvartha.com 23.01.2018) എന്‍.ഡി.എ സഖ്യത്തില്‍ നിന്ന് പുറത്തു പോവുമെന്ന് നിരന്തരം ഭീഷണി മുഴക്കിയിരുന്ന ശിവസേന പാര്‍ട്ടിയുമായി 29 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുന്നതിന് മുംബൈയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ തീരുമാനമായി. ഇതോടൊപ്പം ഉദ്ധവിന്റെ മകന്‍ ആദിത്യ താക്കറെയെ നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. അതേസമയം, ഉടനടി കേന്ദ്രത്തിലേയും മഹാരാഷ്ട്രയിലേയും സര്‍ക്കാരുകളില്‍ നിന്ന് സേന പുറത്ത് പോവില്ല. അങ്ങനെ സംഭവിച്ചാല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ന്യൂനപക്ഷമാവും.
ഒറ്റയ്ക്ക് മത്സരിക്കണമെന്ന പ്രമേയം ദേശീയ നിര്‍വാഹക സമിതിയില്‍ കൊണ്ടുവന്നത് ശിവസേന വക്താവ് സഞ്ജയ് റാവത്ത് ആണ്. പ്രമേയത്തെ ആരും എതിര്‍ത്തുമില്ല. മഹാരാഷ്ട്രയില്‍നിന്നുള്ള 48 ലോക് സഭാ സീറ്റുകളില്‍ 25 എണ്ണമെങ്കിലും നേടിയെടുക്കാനും യോഗം തീരുമാനിച്ചു. മഹാരാഷ്ട്രയില്‍ കഴിഞ്ഞ തവണ ബി.ജെ.പി - ശിവസേന സഖ്യം 40 സീറ്റും നേടിയിരുന്നു. സംസ്ഥാനത്തെ 288 അംഗ നിയമസഭയില്‍ 150 സീറ്റുകളെങ്കിലും നേടിയെടുക്കാന്‍ ശ്രമിക്കാനും ധാരണയായി. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും പിന്നീട് മുംബൈ നഗരസഭാ തെരഞ്ഞെടുപ്പിലും ശിവസേന ഒറ്റയ്ക്കാണ് മത്സരിച്ചത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ബി.ജെ.പി, അധികാരം ഉപയോഗിച്ച് സേനയെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് സേനാ വക്താവ് സഞ്ജയ് റൗത്ത് ആരോപിച്ചു. ഹിന്ദുത്വത്തിന്റെ പേരിലായിരിക്കും സേന ഇനി പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയത് മുതലാണ് ശിവസേന ബി.ജെ.പിയുമായി ഇടയാന്‍ തുടങ്ങിയത്. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു സേനയ്ക്ക് താല്‍പര്യം. എന്നാലിത് തള്ളിയായിരുന്നു മോഡിയെ സ്ഥാനാര്‍ത്ഥിയാക്കിയത്.
2017ല്‍ ബൃഹന്‍ മുംബൈ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ശിവസേന തനിച്ച് മത്സരിച്ചതോടെ ബി.ജെ.പിയുമായുള്ള ഭിന്നത രൂക്ഷമായി. വന്‍ പ്രചരണം നടത്തിയ തെരഞ്ഞെടുപ്പില്‍ 227 അംഗ ബി.എം.സിയില്‍ 84 സീറ്റുമായി സേന ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ബി.ജെ.പിക്ക് 82 സീറ്റേ കിട്ടിയുള്ളൂ.
നാളുകളായി സഖ്യം വിടണമെന്ന അഭിപ്രായത്തിലായിരുന്നു സേനാ നേതാക്കളെല്ലാം. മഹാരാഷ്ട്രാ സര്‍ക്കാരില്‍നിന്ന് ഒരു വര്‍ഷത്തിനുള്ളില്‍ വിട്ടുപോകുമെന്ന ഭീഷണിയും ആദിത്യ താക്കറെ കഴിഞ്ഞ വര്‍ഷം നല്‍കിയിരുന്നു. അതിനുപിന്നാലെ കഴിഞ്ഞ ഡിസംബറില്‍ സേനയും ബിജെപിയും പിളര്‍പ്പിന്റെ അടുത്താണെന്നു റാവത്ത് തന്നെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പല നയങ്ങളെയും ശക്തിയുക്തം ശിവസേന പലപ്പോഴും വിമര്‍ശിച്ചിരുന്നു.

Keywords: Shiv Sena Splits With BJP, Decides To Go It Alone In 2019, Mumbai, News, Local-News, Threatened, NDA, Politics, Election, Trending, Maharashtra, National.
Powered by Info News For You

Comments
Post a Comment