ജോലിവാഗ്ദാനം ചെയ്ത് സ്ത്രീകളില്‍ നിന്ന് 28 ലക്ഷം തട്ടിയ സംഭവം; പ്രതിയായ യുവതിയെ തേടി കൊല്ലം പോലീസ് കരിവെള്ളൂരിലെത്തി

കരിവെള്ളൂര്‍: (www.kasargodvartha.com 26.01.2018) ജോലി വാഗ്ദാനം ചെയ്ത് രണ്ട് യുവതികളില്‍ നിന്ന് 28 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ യുവതിയെ കണ്ടെത്താന്‍ കൊല്ലം പോലീസ് കരിവെള്ളൂരിലെത്തി. കരിവെള്ളൂര്‍ പെരളം കുതിരുമ്മല്‍ ഏകെജി മന്ദിരത്തിന് മുന്നിലെ കോത്തിരി വീട്ടില്‍ കൃഷ്ണബാബുവിന്റെ ഭാര്യ ധന്യ(30)യെ കണ്ടെത്താനാണ് കൊല്ലം ഈസ്റ്റ് പോലീസ് കരിവെള്ളൂരിലെത്തിയത്. കൊല്ലത്തെ രണ്ട് സ്ത്രീകളില്‍ നിന്ന് ജോലി വാഗ്ദാനം ചെയ്തും നേവി കാന്റീനില്‍ നിന്നും വിലപിടിപ്പുള്ള സാധനങ്ങള്‍ വാങ്ങിത്തരാമെന്നും പറഞ്ഞാണ് ഇവര്‍ ലക്ഷങ്ങള്‍ തട്ടിയത്.

തട്ടിപ്പിനിരയായ ഒരു സ്ത്രീയുടെ മകനും ധന്യയുടെ സഹോദരനും തമിഴ്‌നാട്ടില്‍ ഫാര്‍മസി കോഴ്‌സിന് ഒരുമിച്ചായിരുന്നു പഠിച്ചിരുന്നത്. അങ്ങനെയാണ് മുണ്ടക്കലിലെ സ്ത്രീയുമായി ഇവര്‍ പരിചയത്തിലായത്. ഈ ബന്ധത്തില്‍ സ്ത്രീയുടെ വീട്ടില്‍ ധന്യ പലവട്ടം താമസിച്ചിരുന്നു. ആ സമയത്താണ് സ്ത്രീയുടെ ബിടെക് ബിരുദധാരിയായ മകള്‍ക്ക് നാവികസേനയില്‍ ജോലി വാങ്ങിച്ചു നല്‍കാമെന്ന് പറഞ്ഞ് 2.5ലക്ഷം രൂപ വാങ്ങിയത്. പിന്നീട് പല തവണകളിലായും 2.5 ലക്ഷം രൂപ കൂടി വാങ്ങി. നേവിയുടെ കാന്റീനില്‍ നിന്നും ഏസി വാങ്ങി നല്‍കാമെന്ന് പറഞ്ഞും പണം തട്ടിയിരുന്നു. ഇതിനിടയിലാണ് സ്ത്രീയുടെ സുഹൃത്തും നാട്ടുകാരിയുമായ മറ്റൊരു സ്ത്രീയുടെ എട്ടാം ക്ലാസുകാരനായ മകന് ഹയര്‍സെക്കന്‍ഡറിക്ക് കേന്ദ്രീയ വിദ്യാലയത്തിലും തുടര്‍ന്ന് നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ മെഡിസിന് സീറ്റ് നല്‍കാമെന്നും പറഞ്ഞ് 23 ലക്ഷം രൂപയും തട്ടിയെടുത്തത്.

Kasaragod, Kerala, News, Police, Cheating, Karivellur, Cheating case; Police investigation for accused.

17 ലക്ഷം രൂപ ബാങ്ക് മുഖേനയും ബാക്കി തുക നേരിട്ടുമാണ് നല്‍കിയത്. വിശ്വാസത്തെ തുടര്‍ന്ന് ഇവരുടെ എടിഎം കാര്‍ഡ് പോലും ധന്യയെ ഏല്‍പ്പിച്ചിരുന്നു. ഇതിലൂടെ ഇവരുടെ സ്ഥിരം നിക്ഷേപവും പിന്‍വലിച്ചു. ആഡംബര കാറുകളിലാണ് ഇംഗ്ലീഷ് അനായാസമായി സംസാരിച്ചിരുന്ന ധന്യ സഞ്ചരിച്ചിരുന്നത്. താമസം പഞ്ചനക്ഷത്ര ഹോട്ടലിലുമാണ്. ഒരു കുട്ടിയുള്ള ഇവര്‍ ഒരു വര്‍ഷത്തിലേറെയായി പെരളത്തെ വീട്ടില്‍ താമസമില്ലെന്ന് കൊല്ലത്തു നിന്നും എത്തിയ പോലീസ് കണ്ടെത്തി. ധന്യയുടെ മൂന്നുവയസുള്ള പെണ്‍കുട്ടി മാതാവിനോടൊപ്പം പെരളത്തെ വീട്ടിലാണ് താമസം. ഭര്‍ത്താവുമായി നേരത്തേ വിവാഹമോചനം നേടിയിരുന്നു. ഇവരിപ്പോഴും എറണാകുളം ജില്ലയില്‍ തന്നെ ഉണ്ടെന്നാണ് പോലീസിന്റെ അനുമാനം. സഹോദരന്‍ കോഴിക്കോട്ടെ ഒരു മെഡിക്കല്‍ സ്‌റ്റോറില്‍ ജീവനക്കാരനാണെങ്കിലും സഹോദരനുമായി ധന്യ ബന്ധപ്പെടാറില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതിന് രണ്ടു കേസുകളിലായി ധന്യ കാക്കനാട് ജയിലില്‍ കിടന്നിട്ടുണ്ട്. ഇവിടെ നിന്നും ജാമ്യത്തിലിറങ്ങിയ ശേഷമാണ് പുതിയ തട്ടിപ്പ് നടത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Police, Cheating, Karivellur, Cheating case; Police investigation for accused.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?