മംഗളൂരുവില്‍ നിരപരാധികള്‍ കൊലക്കത്തിക്കിരയാകുന്നു; 28 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 5 പേര്‍, ഇതില്‍ മൂന്നു പേര്‍ നിരപരാധികള്‍
മംഗളൂരു: (www.kasargodvartha.com 23.01.2018) മംഗളൂരുവില്‍ നിരപരാധികള്‍ കൊലക്കത്തിക്കിരയാകുന്ന സംഭവങ്ങള്‍ ജനങ്ങളില്‍ ആശങ്കയും ഭീതിയും പടര്‍ത്തുന്നു. 28 ദിവസത്തിനിടെ അഞ്ചു പേരാണ് മംഗളുരുവില്‍ കൊലക്കത്തിക്കിരയായത്. ഇതില്‍ മൂന്നുപേര്‍ നിരപരാധികളാണെന്നാണ് പോലീസും പറയുന്നത്. അധോലോക സംഘത്തിന് പുറമെ വര്‍ഗീയ സംഘര്‍ഷത്തിലും നിരപരാധികളാണ് കൊല്ലപ്പെടുന്നത്.
ഇക്കഴിഞ്ഞ ഡിസംബര്‍ 25 നാണ് ഗുണ്ടാതലവന്‍ മെല്‍റിക്ക് ഡിസൂസ (23) കൊല്ലപ്പെട്ടത്. ക്രിസ്തുമസ് ദിനാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഡിസൂസയെ ഒരു സംഘം കൊലപ്പെടുത്തിയത്. ജനുവരി മൂന്നിനാണ് കാട്ടിപ്പള്ളയില്‍ ദീപക് റാവു (28) എന്ന യുവാവും അക്രമികളുടെ കത്തിക്കിരയായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദീപകിനെ കാറിലെത്തിയ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പ്രതികളെ പോലീസ് പിന്തുടര്‍ന്ന് പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് ദീപകിന്റെ വധത്തിന് പ്രതികാരമായി കേസുമായി ഒരു ബന്ധവുമില്ലാത്ത മംഗളൂരു കൊട്ടാര ചൗക്കിയിലെ ബഷീറിനെ (47) ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന ബഷീറിനെ വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ ബഷീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു.
ഇതിനു പിന്നാലെയാണ് മംഗളൂരുവിനെ ഞെട്ടിച്ചുകൊണ്ട് ഗുണ്ടാതലവന്‍ പിങ്കി നവാസിന്റെ കൂട്ടാളിയും ഗ്യാംഗ് ലീഡറുമായ ഇല്യാസിനെ (32) വീട്ടില്‍ കുട്ടിക്കൊപ്പം ഉറങ്ങിക്കിടക്കുമ്പോള്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഇതിനിടയിലാണ് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസം ഗുണ്ടാനേതാവ് ഭരതേഷിന്റെ സഹോദരന്‍ ശിവരാജിനെ (45) മൂന്നംഗ സംഘം വീടിന്റെ ടെറസില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. മറ്റൊരു ഗുണ്ടയായ ബിജോയ് രാജയുടെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് ശിവരാജിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ഗുണ്ടാസംഘവുമായി കാര്യമായ ബന്ധമൊന്നുമില്ലാത്ത ശിവരാജിനും കൊലക്കത്തിക്കിരയാകേണ്ടി വന്നത് സഹോദരന്‍ ഗുണ്ടാനേതാവായത് കൊണ്ടുമാത്രമാണ്.
കൊലപാതകങ്ങള്‍ വര്‍ദ്ധിച്ചിട്ടും ഈ കേസുകളിലൊന്നും മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇത് വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mangalore, Murder-case, Murder, Crime, Top-Headlines, National, Innocents become victims, 5 murders in 28 days in city
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment