രഞ്ജിയിലെ വെടിക്കെട്ട് ഇന്നിംഗ്‌സ്: ഒരുവര്‍ഷത്തിന് ശേഷം റെയ്‌ന വീണ്ടും ഇന്ത്യന്‍ ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 ടീമിനെ പ്രഖ്യാപിച്ചു, യുവതാരങ്ങള്‍ പലരും പുറത്ത്

മുംബൈ: (www.kvartha.com 28.01.2018) രഞ്ജിയിലെ വെടിക്കെട്ട് ഇന്നിംഗ്‌സ് സെലക്ടര്‍മാരുടെ കണ്ണുതുറപ്പിച്ചു. ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന ട്വന്റി20 പരമ്പരയില്‍ റെയ്‌ന ഇന്ത്യയ്ക്കായി കളിക്കും. ഒരുവര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനും ഓഫ് സ്പിന്‍ ബോളറുമായ സുരേഷ് റെയ്‌ന ടീമിലിടം പിടിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെയാണ് റെയ്‌ന അവസാനമായി കളിച്ചത്.


ഫെബ്രുവരി 18 ന് ജൊഹാനസ്ബര്‍ഗിലാണ് ആദ്യ മത്സരം. ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനുവേണ്ടി കാഴ്ചവെച്ച മികച്ച പ്രകടനമാണ് റെയ്‌നയുടെ തിരിച്ചുവരവിന് വഴിവെച്ചത്. പുറത്താകാതെ 49 പന്തില്‍ 126 റണ്‍സിന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് റെയ്‌ന നേടിയത്.

അതേസമയം യുവതാരങ്ങളായ ദീപക് ഹൂഡ, മുഹമ്മദ് സിറാജ്, വാഷിംഗ്ടണ്‍ സുന്ദര്‍, ബേസില്‍ തമ്പി, ശ്രേയസ് അയ്യര്‍ തുടങ്ങിയവര്‍ക്ക് ടീമില്‍ ഇടം നേടാനായില്ല. ഭുവനേശ്വര്‍ കുമാറും ശിഖര്‍ ധവാനും ടീമിലെത്തി. രണ്ടാം മത്സരം ഫെബ്രുവരി 21 ന് സെഞ്ചൂറിയനിലും അവസാന മത്സരം 24ന് കേപ്ടൗണിലുമാണ് നടക്കുന്നത്.

ടീം:- വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, എം എസ് ധോണി, ദിനേശ് കാര്‍ത്തിക്ക്, ഹാര്‍ദ്ദിക് പാണ്ഡ്യ, മനീഷ് പാണ്ഡെ, അക്‌സര്‍ പട്ടേല്‍, യൂസ് വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുംറ, ജയദേവ് ഉനദ്ഘട്ട്, ഷാര്‍ദുള്‍ താക്കൂര്‍.

Keywords: India, National, News, Sports, Cricket, Twenty-20, South Africa, Virat Kohli, Rohit Sharma, Dhoni, World, Suresh Raina returns to India’s T20 squad against South Africa 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?