കളിക്കാരുടെ ഡ്രസിങ്ങ് റൂമില്‍ എലി; കാണികള്‍ക്ക് നിലവാരമുള്ള ഇരിപ്പിടങ്ങള്‍ പോലും ഒരുക്കിയില്ല; ഇന്ത്യയുടെ അണ്ടര്‍-17 ലോകകപ്പ് സംഘാടനത്തിനെതിരെ ആഞ്ഞടിച്ച് ഫിഫ അധികൃതര്‍

ഡല്‍ഹി: (www.kvartha.com 24.01.2018) 2017) അണ്ടര്‍ 17 ലോകകപ്പിന് ആതിഥേയത്വം വഹിച്ച ഇന്ത്യയുടെ പിഴവുകള്‍ക്കെതിരെ തുറന്നടിച്ച് ഫിഫ. കളിക്കാരുടെ ഡ്രസിങ്ങ് റൂമില്‍ എലികളെ കണ്ട സംഭവം വരെ ലോകകപ്പിലുണ്ടായിട്ടുണ്ടെന്നാണ് ടൂര്‍ണ്ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സിപ്പി കുറ്റപ്പെടുത്തിയത്. ആരാധകര്‍ക്കും കളിക്കാര്‍ക്കും വേണ്ട സൗകര്യങ്ങള്‍ ചെയ്യാന്‍ ഇന്ത്യക്ക് സാധിച്ചില്ലെന്നും സിപ്പി പറഞ്ഞു. ഡല്‍ഹിയില്‍ വെച്ചു നടന്ന അന്താരാഷ്ട്ര ഫുട്‌ബോള്‍ ബിസിനസ്സ് കോണ്‍ഫറന്‍സില്‍ സംസാരിക്കവേയാണ് സിപ്പി ഇന്ത്യയുടെ ലോകകപ്പ് സംഘാടനത്തിനെതിരെ 'ഗോളടിച്ചത്'.

ആരാധകര്‍ക്ക് മനോഹരമായ ഫുട്‌ബോള്‍ കാണാനുള്ള സൗകര്യം ചെയ്തുകൊടുക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല, നിലവാരമുള്ള ഇരിപ്പിടങ്ങള്‍ പോലും പല സ്റ്റേഡിയങ്ങളിലും ഉണ്ടായിരുന്നില്ല. സിപ്പി കൂട്ടിച്ചേര്‍ത്തു. ലോകകപ്പ് വിജയമായിരുന്നുവെന്ന് അവകാശപ്പെടുന്ന സംഘാടകരുടെ വാദത്തെ പൊളിച്ചടക്കുന്നതാണ് സിപ്പിയുടെ പ്രസ്താവന. കഴിഞ്ഞ ഒക്ടോബറിലാണ് ഇന്ത്യയില്‍ ആറു നഗരങ്ങളിലായി അണ്ടര്‍-17 ലോകകപ്പ് അരങ്ങേറിയത്.

National, New Delhi, India, Sports, News, Fifa, Football, Under-17 World Cup, Fans, Players, rat, Dressing Room, Under-17 World Cup; Fifa Against India

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, India, Sports, News, Fifa, Football, Under-17 World Cup, Fans, Players, rat, Dressing Room, Under-17 World Cup; Fifa Against India



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?