യൂണിന്‍ ബാങ്ക് മാനേജരെ തല്ലിയ പൊലീസുകാര്‍ക്കെതിരെ എന്തു നടപടിയെടുത്തു; 15 ദിവസത്തിനകം അറിയിക്കണമെന്ന് ഡിജിപിക്ക് ഹൈക്കോടതിയുടെ നിര്‍ദേശം
കൊച്ചി :(www.kvartha.com 30.01.2018) തൊടുപുഴ യൂണിയന്‍ ബാങ്കിന്റെ മാനേജരായിരുന്ന പേഴ്‌സി ജോസഫ് ഡെസ്മണ്ടിനെ മര്‍ദ്ദിച്ച കേസില്‍ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തു നടപടിയെടുത്തെന്ന് ഡി ജി പി 15 ദിവസത്തിനുള്ളില്‍ അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
കേസിന്റെ കാര്യം മറച്ചുവച്ച് കുറ്റക്കാരായവര്‍ക്ക് പ്രൊമോഷന്‍ നല്‍കിയോയെന്ന് അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. യൂണിയന്‍ ബാങ്ക് മാനേജര്‍ പേഴ്‌സി ജോസഫ് ഡെസ്മണ്ടി ഇടുക്കിയില്‍ എ എസ് പിയായിരുന്ന നിശാന്തിനി ഉള്‍പ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി.
2011 ലാണ് സംഭവം. എ എസ് ഐ കെ ഐ മുഹമ്മദ് തന്റെ മൊഴിയെടുത്തെങ്കിലും ഇതിന്റെയടിസ്ഥാനത്തില്‍ കേസോ തുടര്‍ നടപടിയോ എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി പേഴ്‌സി ജോസഫ് തൊടുപുഴ സി ജെ എം കോടതിയില്‍ അന്യായം ഫയല്‍ ചെയ്തിരുന്നു. ഇതു റദ്ദാക്കാന്‍ എ എസ് ഐ മുഹമ്മദ് നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Police, High Court, Assault, Bank manager, Union bank manager case: HC seeks details of action taken against cops
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment