13 കോടിയുടെ തട്ടിപ്പ് വിവാദം: തിരക്കഥ മാറിമറിഞ്ഞു, യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇങ്ങനെ
തിരുവനന്തപുരം: (www.kvartha.com 24.01.2018) കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് തനിക്കെതിരേ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് ആരോപണം വിശദമായ പ്രസ്താവനയിലൂടെ നിഷേധിച്ചു. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ദുബൈയില്‍ 13 കോടിയുടെ തട്ടിപ്പ് നടത്തി എന്ന വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു. ഇതോടെയാണ് ബിനോയ് തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.
'എനിക്കെതിരെ ദുബൈയില്‍ നിലവില്‍ കേസില്ല. ജാസ് ടൂറിസം കമ്പനിയുടെ രാഹുല്‍ കൃഷ്ണനുമായി ഞങ്ങള്‍ക്ക് ചില സാമ്പത്തിക ഇടപാടുകള്‍ 2015 ല്‍ ഉണ്ടായിരുന്നു. മൂന്ന് മില്യണ്‍ ദിര്‍ഹമാണ് അവരില്‍ നിന്ന് വാങ്ങിയത്. അതില്‍ രണ്ട് മില്യണ്‍ തിരിച്ച് കൊടുത്തിട്ടുണ്ട്. ഒരു മില്യണ്‍ തിരിച്ച് കൊടുക്കാന്‍ ഉണ്ടായിരുന്നപ്പോള്‍ മൂന്ന് മില്യണിന്റെ ബാലന്‍സ് ചെക്ക് രാഹുല്‍ കൃഷ്ണയുടെ കൈവശം കിടക്കുകയാണ്. ഈ സമയത്ത് രാഹുലിന് സാമ്പത്തിക പ്രശ്‌നം വന്നു. മൂന്ന് മില്യണിന്റെ ചെക്ക് നിങ്ങളുടെ കൈവശം കിടക്കുകയാണെന്നും ആ ചെക്കുകള്‍ തിരികെ വേണമെന്നും രാഹിലിനോട് ആവശ്യപ്പെട്ടു. തരാം, മാനേജരെ വിളിച്ച് പറയാം എന്നൊക്ക് പറഞ്ഞ് ഒഴിയുകയായിരുന്നു അയാള്‍. അതോടെ ഞാനത് വിട്ടു.
ഒരു മാസം കഴിഞ്ഞ് ദുബൈയില്‍ ചെന്നപ്പോള്‍ ഒരു ചെക്ക് ബൗണ്‍സ് ആയതായി മെസേജ് വന്നു. അപ്പോള്‍ ഞാന്‍ രാഹുലിനെ വിളിച്ചു. താങ്കള്‍ എന്തിനാണ് ഇങ്ങനെയൊരു വൃത്തികേട് കാണിച്ചതെന്ന് ചോദിച്ചു. അപ്പോള്‍ എന്റെ കമ്പനി മുഴുവന്‍ സ്‌പോണ്‍സര്‍ ഏറ്റെടുത്തു, അദ്ദേഹം കൊണ്ടുപോയി ചെക്ക് ബൗണ്‍സ് ചെയ്തതാണെന്നായിരുന്നു മറുപടി. നിങ്ങള്‍ക്ക് ഒരു മില്യണ്‍ മാത്രമെ തരാനുള്ളൂ, മൂന്ന് മില്യണിന്റെ ചെക്ക് ബൗണ്‍സ് ആക്കിയത് ശരിയായില്ലെന്ന് ഞാന്‍ പറഞ്ഞു.
ഉടന്‍ പേയ്‌മെന്റ് സെറ്റില്‍ ചെയ്യാന്‍ രാഹുല്‍ പറഞ്ഞു. പേയ്‌മെന്റ് സെറ്റില്‍ ചെയ്യാം, ചെക്ക് തിരികെ തരണമെന്ന് ആവശ്യപ്പെട്ടു. ഇതിന് ശേഷം രാഹുല്‍ എന്നെ ഫോണില്‍ ബ്ലോക്ക് ചെയ്തു. പിന്നെ എനിക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. അതിന് ശേഷം നിയമപരമായിത്തന്നെ നേരിടാന്‍ തീരുമാനിച്ചു. 2017 നവംബറില്‍ ദുബൈയില്‍ ചെന്ന് മൊറോക്കോബാദ് കോടതിയില്‍ പരാതി നല്‍കി. കോടതിയിലും പോലീസിലും ഹാജരായി മൊഴി കൊടുത്തു. ഒരു മില്യണ്‍ മാത്രമെ തിരിച്ച് കൊടുക്കാനുള്ളൂയെന്ന് മനസിലായി.
ഇതോടെ കോടതി 60,000 ദിര്‍ഹം പിഴ വിധിച്ചു. അതിന് ശേഷം കേസ് റദ്ദാവുകയായിരുന്നു. ഇത്രയുമാണ് സംഭവിച്ചത്. അല്ലാതെ ഞങ്ങള്‍ ആരെയും കളിപ്പിച്ചിട്ടില്ല. ഇപ്പോള്‍ ദുബൈയില്‍ എനിക്കെതിരെ കേസോ യാത്രാ നിരോധനമോ ഇല്ല'. ബിനോയ് കോടിയേരി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, News, Kodiyeri Balakrishnan, Son, Case, Ban, Cash, CPM, Politics, Kodiyeri's Son Says, there is no Case or travel ban
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment