ദുബൈയിലെ 13 കോടിയുടെ തട്ടിപ്പ്: ബിനോയ് കോടിയേരിക്കെതിരെ ദുബൈ കമ്പനി നല്‍കിയ പരാതിയുടെ പകര്‍പ്പ് പുറത്ത്; വിവാദ കേസില്‍ വിശദീകരണവുമായി ബിനോയ്
തിരുവനന്തപുരം: (www.kvartha.com 24.01.2018) ദുബൈയിലെ 13 കോടിയുടെ തട്ടിപ്പ് വാര്‍ത്ത ചര്‍ച്ചയാകുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരെ ദുബൈയില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി നല്‍കിയ പരാതിയുടെ പകര്‍പ്പ് പുറത്ത്. 'മനോരമ ന്യൂസ്' ആണ് പകര്‍പ്പ് പുറത്തുവിട്ടത്. ബിസിനസ് ആവശ്യത്തിന് വാങ്ങിയ പണം 2016 ജൂണ്‍ ഒന്നിനു മുമ്പ് തിരിച്ചുനല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. കാര്‍ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിര്‍ത്തിയതോടെ പലിശയ്ക്കു പുറമെ 2,09,704 ദിര്‍ഹം (36.06 ലക്ഷം രൂപ) അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നു. ഇതുകൂടാതെ ബാങ്ക് പലിശയും കോടതിച്ചെലവും കൂടി ചേര്‍ത്താണ് മൊത്തം 13 കോടി രൂപയുടെ തട്ടിപ്പ് കണക്ക്.
ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യു എ ഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 45 ലക്ഷം ദിര്‍ഹവും (7.7 കോടി രൂപ) കോടിയേരിയുടെ മകന് തങ്ങളുടെ അക്കൗണ്ടില്‍നിന്നു ലഭ്യമാക്കിയെന്നാണ് ദുബൈ കമ്പനിയുടെ പരാതി.
കമ്പനി നല്‍കിയ കേസിന് പുറമേ അഞ്ച് ക്രിമിനല്‍ കേസുകള്‍ കൂടി ദുബൈയില്‍ ബിനോയ്‌ക്കെതിരെയുണ്ട്. അതിനാല്‍ തന്നെ സദുദ്ദേശ്യത്തോടെയല്ല തങ്ങളില്‍നിന്നു പണം വാങ്ങിയതെന്ന് ഇതില്‍നിന്നു വ്യക്തമാണെന്നും കമ്പനി ആരോപിക്കുന്നു. ഇയാള്‍ ഒരു വര്‍ഷത്തിലേറെയായി ദുബൈയില്‍നിന്നു വിട്ടുനില്‍ക്കുകയാണെന്നും കമ്പനി പരാതിയില്‍ പറയുന്നു.
കമ്പനിയുടമകള്‍ സിപിഎം നേതൃത്വത്തെ കൂടി ഇടപെടുത്തി പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനാണ് ശ്രമം നടത്തുന്നത്. നേതൃത്വത്തെ കൂടി ഇടപെടുത്തിയാല്‍ പ്രശ്‌നം വഷളാവാതെ പെട്ടെന്ന് തന്നെ തങ്ങളുടെ പണത്തിന്റെ കാര്യത്തില്‍ തീരുമാനമാകുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. എന്നാല്‍ സിപിഎം നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യത്തില്‍ പച്ചക്കൊടി കാണിക്കാത്തതാണ് ഇവരെ ആശങ്കയിലാക്കുന്നത്. ഒന്നുകില്‍ മകന്‍ കോടതിയില്‍ ഹാജരാകണം, അല്ലെങ്കില്‍ പണം തിരികെ നല്‍കണം. അത് ഉടനെ ഉണ്ടായില്ലെങ്കില്‍ ഇന്റര്‍പോള്‍ നോട്ടിസിനുള്ള നടപടികളുമായി മുന്നോട്ടുപോകും. ഇതു പാര്‍ട്ടിയെ ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നത്.
തിരിച്ചടവിനത്തില്‍ ബിനോയ് കഴിഞ്ഞ മേയ് 16നു നല്‍കിയ രണ്ടു കമ്പനി ചെക്കുകളും ഒരു വ്യക്തിഗത ചെക്കുമാണ് മടങ്ങിയത്. ദുബൈ കമ്പനിയുടെ അക്കൗണ്ടില്‍നിന്നു പണം ലഭ്യമാക്കാന്‍ ഇടനില നിന്ന മലയാളിയായ സുഹൃത്തും അദ്ദേഹത്തിന്റെ പിതാവും കോടിയേരിയെ കണ്ട് മകന്‍ നടത്തിയ 'വഞ്ചന'യും കേസുകളുടെ കാര്യവും ചര്‍ച്ച ചെയ്തിരുന്നുവെന്ന് പറയുന്നു. പ്രശ്‌നം ഉടന്‍ രമ്യമായി പരിഹരിക്കുമെന്നായിരുന്നു നേതാവ് അന്ന് നല്‍കിയ ഉറപ്പ്.
അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ വ്യാജമാണെന്ന് ബിനോയ് കോടിയേരി പറഞ്ഞു. തനിക്കെതിരെ യാതൊരു പരാതിയും ദുബൈ കോടതിയിലോ പോലീസിലോ നിലവിലില്ല. ദുബൈയില്‍ പോകുന്നതിനു തനിക്ക് വിലക്കിമില്ല. ബിസിനസ് പങ്കാളിയുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. 2014 ലെ ഇടപാടാണ് ഇപ്പോള്‍ വിവാദമാകുന്നത്. ഈ ഇടപാടിലെ മുഴുവന്‍ പണവും കൊടുത്ത് തീര്‍ത്തുവെന്നും ബിനോയ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, News, Gulf, Cheating, Case, Kodiyeri Balakrishnan, Politics, CPM, Cash, Company, Cheating case: Explanation form Binoy Kodiyeri .
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment