പൂര്‍ത്തിയാകാതെ വൈദ്യുതി പദ്ധതികള്‍: ഖജനാവില്‍ നിന്നുംചോര്‍ത്തിയത് 10000 കോടി


തിരുവനന്തപുരം (www.evisionnews.co): സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന ജലവൈദ്യുത പദ്ധതികള്‍ ഒരു യൂണിറ്റ് വൈദ്യുതിപോലും ഉല്‍പാദിപ്പിക്കാതെ ഖജനാവില്‍നിന്നു ചോര്‍ത്തിയത് 10,000 കോടിയിലേറെ രൂപ. പള്ളിവാസല്‍ പദ്ധതിയുടെ പുതുക്കിയഘട്ടം ഉള്‍പ്പടെയാണിത്. വൈദ്യുതി മന്ത്രി എം.എം.മണി പറയുന്നത് പ്രകാരം, കേരളത്തില്‍ 26 പദ്ധതികളാണ് മുടങ്ങിക്കിടക്കുന്നത്. വിവരാവകാശ പ്രകാരം ലഭിച്ച രേഖകളില്‍ പറയുന്നത് ഒമ്പതു പദ്ധതികള്‍ പാതിവഴിയിലെന്നാണ്.

സംസ്ഥാനം 2000 കോടി രൂപ പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീമില്‍ മാത്രം ഇതിനോടകം ചെലവഴിച്ചു. പദ്ധതി പൂര്‍ത്തിയാകാന്‍ വൈകുന്ന ഓരോ വര്‍ഷവും 500 കോടിയിലേറെ രൂപയാണു കരാറുകാര്‍ക്കു നല്‍കേണ്ടിവരുന്നത്. പദ്ധതികള്‍ പാതിവഴിയില്‍ കിടക്കുമ്പോള്‍ പ്രതിവര്‍ഷം 7,500 കോടി രൂപയുടെ വൈദ്യുതി കേരളം പുറത്തുനിന്നു വാങ്ങുന്നു. 2011ല്‍ പൂര്‍ത്തിയാക്കി സംസ്ഥാനത്തിന് കൈമാറേണ്ടിയിരുന്നതാണു പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതി. എന്നാല്‍, അരകിലോമീറ്റര്‍ ദൂരത്തില്‍ പെന്‍സ്റ്റോക് പൈപ് സ്ഥാപിക്കാന്‍ ടണല്‍ എടുക്കുന്നതിലെ നിയമസാങ്കേതിക കുരുക്കിന്റെ പേരില്‍ പദ്ധതി ഇതിനോടകം ഏഴുവര്‍ഷം വൈകി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?