Journalist Died | ഓടുന്ന കാറിന് തീപ്പിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ വെന്തുമരിച്ചു


ചാത്തന്നൂര്‍: (www.kvartha.com) ഓടുന്ന കാറിന് തീപ്പിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ വെന്തുമരിച്ചു. കേരളകൗമുദി ചാത്തന്നൂര്‍ ലേഖകന്‍ വേളമാനൂര്‍ 'ഉമയില്‍' സുധി വേളമാനൂര്‍(45) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് പരവൂര്‍-ചാത്തന്നൂര്‍ റോഡില്‍ മീനാട് പാലമൂടിന് സമീപമാണ് ദാരുണസംഭവം. 

തീയും പുകയും ഉയരുന്നതുകണ്ട് അതുവഴി വന്നയാള്‍ കാറിന്റെ പിന്നിലെ ചില്ലുകള്‍ തകര്‍ത്തെങ്കിലും തീ ആളിപ്പടര്‍ന്നു. കാറിന്റെ വാതിലുകള്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വെള്ളം ഒഴിച്ചു കെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പരവൂരില്‍നിന്ന് അഗ്‌നിരക്ഷാ സേനയെത്തി തീ അണച്ചപ്പോഴേക്കും പൂര്‍ണമായും കത്തിക്കരിഞ്ഞിരുന്നു.

News,Kerala,State,Kollam,Local-News,Death,Fire,Vehicles,Journalist,Police, Dead,Dead Body,hospital, Kollam: Journalist died when car caught fire



ചാത്തന്നൂര്‍ എസിപി ബി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ പൊലീസും ഫൊറന്‍സിക് വിദഗ്ധരും തെളിവെടുത്തു. ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍നിന്ന് കാറില്‍ പുറത്തേക്ക് ഇറങ്ങിയ ഉടനെയാണ് തീപ്പിടിച്ചതെന്ന് പൊലീസ് പറഞ്ഞു. പരേതനായ കെ പി സുകുമാരന്റെയും സുശീലാദേവിയുടെയും മകനാണ്. സഹോദരങ്ങള്‍: സുനിത, സുലത, സുനില്‍ കുമാര്‍, സുനീഷ്, സുജ. മൃതദേഹം ഗവ. മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. 

Keywords: News,Kerala,State,Kollam,Local-News,Death,Fire,Vehicles,Journalist,Police, Dead,Dead Body,hospital, Kollam: Journalist died when car caught fire



Powered by Info News For You

Comments