Man Arrested | മരിച്ച ഗര്‍ഭസ്ഥശിശുവുമായി 2 മാസം കഴിഞ്ഞശേഷം അമ്മ മരിച്ച സംഭവം; 31 കാരനായ ഭര്‍ത്താവ് അറസ്റ്റില്‍



ആറന്മുള: (www.kvartha.com) ഗര്‍ഭസ്ഥശിശുവിന് പിന്നാലെ മാതാവും മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആറന്മുള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മല്ലപ്പുഴശ്ശേരി കുഴിക്കാല കുറുന്താര്‍ ഹൗസ് സെറ്റ് കോളനിയില്‍ അനിത(29)യുടെ മരണത്തില്‍ 31 കാരനായ ജ്യോതിഷ് ആണ് അറസ്റ്റിലായത്.

കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മൂന്നുവര്‍ഷം മുമ്പാണ് ജ്യോതിഷിന്റെയും അനിതയുടെയും പ്രണയവിവാഹം നടന്നത്. വിവാഹത്തിനുശേഷം അനിതയുടെ വീട്ടില്‍ത്തന്നെ താമസിച്ച ജ്യോതിഷ് ജോലിക്കൊന്നും പോയിരുന്നില്ല. അനിതയുടെ സ്വര്‍ണാഭരണങ്ങളും വാഹനവും മറ്റും വിറ്റായിരുന്നു ദിനേനയുള്ള ജീവിതചിലവിന് മാര്‍ഗം കണ്ടെത്തിയിരുന്നത്. 

ഇതിനിടയില്‍ കുട്ടിയുണ്ടായെങ്കിലും അമ്മയ്ക്കും കുഞ്ഞിനും ചിലവിനും കൊടുത്തിരുന്നില്ല. ആദ്യപ്രസവത്തിനുശേഷം പെട്ടെന്നുതന്നെ വീണ്ടും ഗര്‍ഭിണിയായതോടെ വിവരം മറച്ചുവയ്ക്കണമെന്ന് ഇയാള്‍ അനിതയോട് ആവശ്യപ്പെട്ടു. ഗര്‍ഭം ഒഴിവാക്കുന്നതിനും ശ്രമിച്ചു.

ഇതിനിടെ മതിയായ ചികിത്സയും പരിചരണവും കിട്ടാതെ ഗര്‍ഭസ്ഥശിശു മരിച്ചു. ഇത് കണ്ടെത്തിയ ഡോക്ടര്‍ മരിച്ച ശിശുവിനെ പെട്ടെന്ന് നീക്കുന്നതിന് കൂടുതല്‍ സൗകര്യമുള്ള മറ്റൊരു ആശുപത്രിയിലേക്ക് നിര്‍ദേശിച്ചു. എന്നാല്‍, അവിടേക്ക് ഇയാള്‍ അനിതയെ കൊണ്ടുപോയില്ല. കുഞ്ഞ് രണ്ടുമാസത്തോളം വയറ്റില്‍കിടന്നു.

അപ്പോഴേക്കും അണുബാധയായി. തുടര്‍ന്ന് തീരെ വയ്യാതായ അനിത മേയ് 19 മുതല്‍ തിരുവനന്തപുരം എസ്എറ്റി ആശുപത്രിയില്‍ ചികിത്സയിലായി. ജൂണ്‍ 28-ന് മരിച്ചു. ആശുപത്രിയിലെത്തിച്ചശേഷം അവിടെനിന്ന് മുങ്ങിയ ഭര്‍ത്താവ് ഭാര്യയുടെ ചികില്‍സയ്ക്കായി പലരുടെ പക്കല്‍നിന്നും പണംവാങ്ങിയിട്ട് സ്വന്തം കാര്യങ്ങള്‍ക്ക് ചിലവിടുകയായിരുന്നു.

News,Kerala,State,Pathanamthitta,Case,Arrest,Death,Local-News,Police, Aranmula: Incident of Pregnant woman's death, Man arrested


അനിതയ്ക്ക് സമയത്ത് മതിയായ ചികിത്സ ലഭ്യമാക്കിയില്ലെന്നതാണ് ഇയാള്‍ക്കെതിരെയുള്ള പ്രധാന കുറ്റം. സ്ത്രീധനപീഡന നിരോധനനിയമം, ജുവനൈല്‍ ജസ്റ്റിസ് നിയമം എന്നിവപ്രകാരമാണ് ജ്യോതിഷിനെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

പത്തനംതിട്ട ഡിവൈ എസ് പി കെ നന്ദകുമാറിന്റെ മേല്‍നോട്ടത്തില്‍ ആറന്മുള ഇന്‍സ്പെക്ടര്‍ സി കെ മനോജ്, എസ് ഐമാരായ അനിരുദ്ധന്‍, ഹരീന്ദ്രന്‍, എ എസ് ഐ സനില്‍, സീനിയര്‍ സി പി ഒ സുജ അല്‍ഫോന്‍സ്, സി പി ഒ ഫൈസല്‍ എന്നിവരുടെ സംഘമാണ് അന്വേഷണം നടത്തിയത്. 

Keywords: News,Kerala,State,Pathanamthitta,Case,Arrest,Death,Local-News,Police, Aranmula: Incident of Pregnant woman's death, Man arrested 

Powered by Info News For You

Comments