മുന്‍ കാമുകനെ അര്‍ധരാത്രി വീട്ടില്‍ വിളിച്ചു വരുത്തി മുളക് പൊടി എറിഞ്ഞ ശേഷം വാക്കത്തി ഉപയോഗിച്ച് വെട്ടിക്കൊന്നു; വീട്ടമ്മയെ പോലീസ് അറസ്റ്റു ചെയ്തു

ഇടുക്കി: (https://ift.tt/33qBQVz) തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരില്‍ മുന്‍ കാമുകനെ രാത്രി വീട്ടില്‍ വിളിച്ചു വരുത്തി യുവതി വെട്ടിക്കൊലപ്പെടുത്തി. ചിന്നക്കനാല്‍ ബിഎല്‍ റാം സ്വദേശി രാജന്‍ ആണ് കൊല്ലപ്പെട്ടത്. ബോഡിനായ്ക്കന്നൂര്‍ നന്ദവനം തെരുവില്‍ വളര്‍മതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുളകു പൊടി എറിഞ്ഞ ശേഷം വാക്കത്തി ഉപയോഗിച്ച് വെട്ടിവീഴ്ത്തുകയായിരുന്നു. മൃതദേഹത്തില്‍ 20ലേറെ വെട്ടുകളുണ്ട്.

News, Kerala, Idukki, Tamilnadu, Love, Killed, Vehicles, Police, Accused, Arrest, Women Killed Men in Idukki

ബിഎല്‍ റാം സ്വദേശിയായ രാജന്‍ നേരത്തെ രണ്ട് വിവാഹം കഴിച്ചെങ്കിലും ബന്ധം ഒഴിവായി നില്‍ക്കുന്ന വ്യക്തിയാണ്. നേരത്തെ വളര്‍മതിയും ബിഎല്‍ റാമിലായിരുന്നു. ഭര്‍ത്താവുമായി ബന്ധം വേര്‍പെടുത്തിയ ശേഷം രണ്ട് പെണ്‍മക്കളോടൊപ്പം ബോഡിനായ്ക്കന്നൂരിലാണ് താമസം.

എന്നാല്‍ ബിഎല്‍ റാമിന് സമീപം ഏലത്തോട്ടവും വീടുമുള്ള വളര്‍മതി രാജന്റെ ജീപ്പിലാണ് കൃഷിയിടത്തിലേക്ക് പോയിരുന്നത്. ഇതോടെ ഇരുവരും തമ്മില്‍ അടുക്കുകയായിരുന്നു. ബന്ധം മക്കളുടെ ഭാവിയെ ബാധിക്കും എന്നായപ്പോള്‍ വീട്ടമ്മ രാജനില്‍ നിന്ന് അകന്നു. ഇത് രാജനെ പ്രകോപിതനാക്കി. ഫോണില്‍ വിളിച്ച് മോശമായി സംസാരിച്ചിരുന്ന രാജന്‍ വീട്ടില്‍ എത്തിയും പ്രശ്നങ്ങള്‍ ഉണ്ടാക്കി.

ഞായറാഴ്ച രാത്രി രണ്ട് പെണ്‍മക്കളെയും സമീപത്തെ ബന്ധു വീട്ടിലേക്ക് പറഞ്ഞയച്ച് രാജനെ ബോഡിനായ്ക്കന്നൂരിലെ വീട്ടിലേക്ക് വളര്‍മതി വിളിച്ചു വരുത്തി. അര്‍ധരാത്രിയോടെ വീട്ടിലെത്തിയ രാജന്റെ കണ്ണില്‍ മുളക് പൊടി വിതറിയ ശേഷം വളര്‍മതി വാക്കത്തി ഉപയോഗിച്ച് പല തവണ വെട്ടി. രാജന്‍ തല്‍ക്ഷണം മരിച്ചു. വളര്‍മതി തന്നെയാണ് വിവരം പൊലീസിലറിയിച്ചത്. പൊലീസ് എത്തി രാജന്റെ മൃതദേഹം ഗവ. ആശുപത്രിയിലേക്ക് മാറ്റി.

ബോഡിനായ്ക്കന്നൂര്‍ പൊലീസ് വളര്‍മതിയെ കോടതിറിമാന്‍ഡ് ചെയ്തു. രാജന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Keywords: News, Kerala, Idukki, Tamilnadu, Love, Killed, Vehicles, Police, Accused, Arrest, Women Killed Men in Idukki


Powered by Info News For You

Comments