പ്രണയം ഉപേക്ഷിക്കണമെന്ന നിര്‍ബന്ധത്തിന് വഴങ്ങിയില്ല; മകളെ വെട്ടികൊന്ന് കഷണങ്ങളാക്കി സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ചു, പിതാവ് അറസ്റ്റില്‍
മുംബൈ: (www.kvartha.com 10.12.2019) പ്രണയം ഉപേക്ഷിക്കണമെന്ന നിര്‍ബന്ധത്തിന് വഴങ്ങാതിരുന്ന മകളെ വെട്ടികൊന്ന് കഷണങ്ങളാക്കി സ്യൂട്ട്‌കേസിലാക്കിയ പിതാവ് അറസ്റ്റില്‍. അരവിന്ദ് തിവാരി(47) ആണ് അറസ്റ്റിലായത്. 22കാരിയായ മകള്‍ ഒരാളുമായി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് പ്രണയം ഉപേക്ഷിക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടെങ്കിലും മകള്‍ അതിനു വഴങ്ങിയില്ല.
ഇതില്‍ പ്രകോപിതനായ ഇയാള്‍ മകളെ കൊലപ്പെടുത്തി മൂന്ന് കഷണങ്ങളാക്കി സ്യൂട്ട്‌കേസിലാക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പിടിഐയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. മുംബൈ കല്യാണ്‍ റെയില്‍വേ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. അരവിന്ദ് തിവാരി ബാഗുമായി ഓട്ടോയില്‍ യാത്ര ചെയ്യുന്നതിനിടെ ബാഗില്‍ നിന്നും ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയപ്പോള്‍ ഓട്ടോ ഡ്രൈവര്‍ ബാഗില്‍ എന്താണെന്ന് ചോദിച്ചു.
ഉടനെ ഇയാള്‍ ബാഗ് അവിടെ തന്നെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി പരിശോധന നടത്തിയപ്പോഴാണ് യുവതിയുടെ തലയില്ലാത്ത മൃതദേഹം സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത്. അന്വേഷണത്തിനിടെ സിസിടിവി പരിശോധിച്ചപ്പോഴാണ് പ്രതി പിതാവെണെന്ന് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച യുവതിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mumbai, News, National, Crime, Father, Daughter, Killed, Murder, Arrest, Police, CCTV, Woman's Body Without Head Found In Suitcase, CCTV Cameras Lead Cops To Father

Powered by Info News For You

Comments
Post a Comment