വട്ടപ്പാട്ടില്‍ ഒന്നരപതിറ്റാണ്ടിന്റെ ചെമ്മനാടിന്റെ കുത്തക തകര്‍ത്ത് ചെര്‍ക്കള സെന്‍ട്രല്‍

ഇരിയണ്ണി (www.evisionnews.co): ഹയര്‍സെക്കന്ററി വിഭാഗം ആണ്‍കുട്ടികളുടെ വട്ടപ്പാട്ട് മത്സരത്തില്‍ ചെര്‍ക്കള സെന്‍ട്രല്‍ ഹയര്‍സെക്കന്ററി സ്‌കൂളിന് മിന്നുംജയം. ചെര്‍ക്കള സ്‌കൂളിലെ അന്‍വറും സംഘവും കാണികളെ കയ്യിലെടുത്തു. അക്ഷരാത്ഥത്തില്‍ മാപ്പിളകലയുടെ മൊഞ്ചും മികവുമായി മുന്നേറിയപ്പോള്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് യോഗ്യതയും നേടി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഷറഫുദ്ധീനായിരുന്നു വട്ടപ്പാട്ട് പരിശീലകന്‍. പൊവ്വല്‍ സ്വദേശി ആദില്‍ ഹബീബായിരുന്നു പുതുമണവാളന്‍.



Powered by Info News For You

Comments