സ്വകാര്യ ബസ് കണ്ടക്ടറെ ചെരിപ്പൂരി അടിച്ചശേഷം കണ്ണില്‍ മുളകുപൊടി വിതറി; യുവതി കസ്റ്റഡിയില്‍

നിലമ്പൂര്‍: (www.kvartha.com 05.10.2019) സ്വകാര്യ ബസ് കണ്ടക്ടറെ ചെരിപ്പൂരി അടിച്ചശേഷം കണ്ണില്‍ മുളകുപൊടി വിതറിയ യുവതി കസ്റ്റഡിയില്‍. ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡില്‍ വ്യാഴാഴ്ച രാവിലെ 11മണിയോടെ ആണു സംഭവം. മഞ്ചേരി- വഴിക്കടവ് റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറെയാണ് നാല്‍പ്പതുകാരിയായ യുവതി ചെരിപ്പൂരി അടിച്ച ശേഷം കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞത്.

Woman attack to bus conductor with Chilli powder, News, Local-News, Humor, Police, Custody, Woman, Attack, Kerala

ചോദ്യം ചെയ്യലില്‍ രണ്ടുവര്‍ഷം മുന്‍പുണ്ടായ ദുരനുഭവത്തിന് പ്രതികാരം വീട്ടിയതാണെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. ആശുപത്രിയില്‍ എത്തിച്ച കണ്ടക്ടര്‍ക്ക് ചികിത്സ നല്‍കി വിട്ടയച്ചു. പരാതി ഇല്ലാത്തതിനാല്‍ കേസെടുക്കാതെ യുവതിയെയും വിട്ടയച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman attack to bus conductor with Chilli powder, News, Local-News, Humor, Police, Custody, Woman, Attack, Kerala.


Powered by Info News For You

Comments