കഞ്ചാവ് വില്‍പ്പന പോലീസില്‍ അറിയിച്ചു; രണ്ടാം തവണയും കാല്‍ തല്ലിയൊടിച്ചു, കഞ്ചാവ് മാഫിയയുടെ അക്രമത്തില്‍ വലതുകാലിനും വാരിയെല്ലിനും നട്ടെല്ലിനും പരിക്കേറ്റ യുവാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍
തൃശൂര്‍: (www.kvartha.com 03.07.2019) കഞ്ചാവ് വില്‍പ്പന പോലീസില്‍ അറിയിച്ചതിന് രണ്ടാം തവണയും യുവാവിന് ക്രൂര മര്‍ദ്ദനം. യുവാവിന്റെ വലത് കാല്‍ അക്രമികള്‍ തല്ലിയൊടിച്ചു. തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ മൂന്നയിനിയില്‍ ഓട്ടോ ഡ്രൈവറായ മാമ്പുള്ളി മണികണ്ഠനെയാണ് കഞ്ചാവ് മാഫിയയുടെ ക്രൂര മര്‍ദ്ദനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് തെക്കേകാട്ടില്‍ ഷബീര്‍, തട്ടാങ്കര വീട്ടില്‍ മുഹമ്മദാലി, ചായില്‍ അഫ്‌സര്‍, എള്ളൂപ്പാട്ട് സുഫീര്‍ എന്നിവരെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
2016 ജനുവരി ഒന്നിന് രാത്രിയിലും അക്രമം ഉണ്ടായിരുന്നു. ഈ സംഘട്ടനത്തില്‍ മണികണ്ഠന്റെ വലതുകാല്‍ ഒടിഞ്ഞിരുന്നു. ഈ കേസിലെ പ്രതി സുഫീര്‍ ഇപ്പോഴത്തെ ആക്രമണത്തിലും ഉണ്ട്.
ഞായറാഴ്ച രാത്രി മൂന്നയിനി ബീച്ച് റോഡില്‍ മണികണ്ഠന്റെ സുഹൃത്ത് പ്രതികളില്‍ ഒരാളുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതില്‍ ഇടപെട്ട് സംസാരിക്കുന്നതിനിടെയാണ് അക്രമം നടന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Violence, attack, Accused, Drugs, Murder, Case, Police, Arrest, Auto driver were Attacked Cannabis Mafia

അക്രമി സംഘത്തിലെ മുഹമ്മദാലി മണികണ്ഠനെ ആക്രമിക്കുകയായിരുന്നു. അതിനിടെ 15 പേര്‍ അടങ്ങുന്ന സംഘം എത്തി മണികണ്ഠനെ ഇരുമ്പുപൈപ്പും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് വളഞ്ഞിട്ട് തല്ലുകയായിരുന്നുവെന്ന് മണികണ്ഠന്‍ പറയുന്നു.
പ്രദേശത്ത് കഞ്ചാവ് വില്‍പ്പനയുണ്ടെന്ന് മണികണ്ഠന്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. വലതുകാലിനും വാരിയെല്ലിനും നട്ടെല്ലിനും പരിക്കേറ്റ മണികണ്ഠന്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മുഹമ്മദാലി കൊലപാതകം ഉള്‍പ്പെടെ ഒന്‍പത് കേസുകളില്‍ പ്രതിയാണ്. സുഫീര്‍ അഞ്ച് കേസുകളിലും മറ്റുള്ളവര്‍ രണ്ട് ക്രിമിനല്‍ കേസുകളിലും പ്രതികളാണ്. കേസില്‍ പത്തുപേരെ കൂടി പിടികൂടാനുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Violence, attack, Accused, Drugs, Murder, Case, Police, Arrest, Auto driver were Attacked Cannabis Mafia
Powered by Info News For You

Comments
Post a Comment