മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസന്‍ അന്തരിച്ചു

തിരുവനന്തപുരം: (www.kvartha.com 17.05.2019) മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസന്‍(88) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 10 മണിക്ക് കൊല്ലം ഡിസിസി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് നാല് മണിക്ക് മുളങ്കാടകം ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും.

കരുണാകരന്‍, ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്നു. ആര്‍എസ്പിയിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ കടവൂര്‍ ശിവദാസന്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. 1995-96ല്‍ വനം, ഗ്രാമവികസനം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. 2001 മുതല്‍ 2004 വരെയുള്ള ആന്റണി മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയുമായിരുന്നു.

1980ല്‍ ആര്‍എസ്പി സ്ഥാനാര്‍ഥിയായി മത്സരിച്ചാണ് കടവൂര്‍ ആദ്യമായി നിയമസഭയിലേക്കെത്തുന്നത്. 1982ലും ആര്‍എസ്പി അംഗമായി നിയമസഭയിലേക്കെത്തി. 1991, 1996, 2001 തെരഞ്ഞെടുപ്പുകളിലാണ് കോണ്‍ഗ്രസ് അംഗമായി കടവൂര്‍ സഭയിലേക്ക് എത്തുന്നത്. കൊല്ലം, കുണ്ടറ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചാണ് അദ്ദേഹം നിയമസഭയിലെത്തിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thiruvananthapuram, Kerala, News, Congress, Leader, Death, Passed, Congress leader Kadavoor Shivadasan Passed Away. 


Powered by Info News For You

Comments