പെരിയ ഇരട്ടക്കൊല: വിദേശത്തേക്ക് കടന്ന പ്രതി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍

മംഗളൂരു: (www.kasargodvartha.com 16.05.2019) പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിദേശത്തേക്ക് കടന്ന എട്ടാം പ്രതി മടങ്ങിയെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ പിടിയിലായി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പാക്കം സ്വദേശി സുബീഷിനെയാണ് മംഗളൂരു വിമാനത്താവളത്തില്‍ വെച്ച് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. കൊലപാതകം നടന്ന് രണ്ടു ദിവസത്തിനു ശേഷം ഷാര്‍ജയിലേക്ക് കടന്നതായിരുന്നു പ്രതി.

ഇന്റര്‍പോളിന്റെയടക്കം സഹായം തേടി തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ അന്വേഷണ സംഘം നടത്തിവരുന്നതിനിടെയാണ് പ്രതി മടങ്ങിയെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 മണിയോടെയായിരുന്നു പ്രതിയെ പിടികൂടിയത്. പ്രതിയെ വ്യാഴാഴ്ച തന്നെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ഫെബ്രുവരി 17നാണ് കല്ല്യോട്ട് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. കേസില്‍ പ്രതികളായ സി പി എം മുന്‍ ബ്രാഞ്ച് കമ്മറ്റി അംഗം പീതാംബരനെയും സംഘത്തെയും നേരത്തെ അറസ്റ്റു ചെയ്തിരുന്നു. പ്രതികള്‍ക്ക് സഹായം നല്‍കിയ കുറ്റത്തിന് ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണനേയും എന്നിവരെയും കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, Top-Headlines, kasaragod, Kerala, Murder, Murder-case, Crime, Periya, Trending, CPM, Periya double murder; one more accused arrested from Airport
  < !- START disable copy paste -->


Powered by Info News For You

Comments