ജഗതി അഭിനയിച്ച സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രം റിലീസ് ചെയ്തു
കേരളം (www.evisionnews.co): ഏഴു വര്‍ഷത്തിന് ശേഷം ജഗതി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി. പ്രൗഡഗംഭീരമായ ചടങ്ങില്‍ ജഗതി അഭിനയിച്ച സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രം മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് റിലീസ് ചെയ്തു. കൊച്ചിയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പരസ്യചിത്രത്തിന്റെ പ്രകാശനം. അതോടൊപ്പം ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിന്റെ ലോഞ്ചിങ്ങും ചടങ്ങില്‍ നടന്നു.
പൊട്ടിച്ചിരി മാത്രമായിരുന്നില്ല, എല്ലാ വികാരങ്ങളുടെയും വിളനിലമായിരുന്നു ജഗതിയെന്ന് മമ്മൂട്ടി പറഞ്ഞു. അപകടത്തില്‍പ്പെട്ട് ജഗതി നിശ്ശബ്ദനായത് നമുക്കെല്ലാം സങ്കടകരമായ ഒന്നായിരുന്നു. അദ്ദേഹത്തിന്റെ തിരിച്ചുവരവ് നമ്മളെല്ലാം ഏറെ നാളായി കാത്തിരുന്നതാണെന്നും മമ്മൂട്ടി പറഞ്ഞു. ജഗതി അഭിനയിച്ചിട്ട് ഏഴു വര്‍ഷമായെങ്കിലും ഇന്നും എല്ലാ ദിവസവും മലയാളികള്‍ അദ്ദേഹത്തെ കണ്ടുകൊണ്ടിരിക്കുകയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അമ്പിളിച്ചേട്ടന്‍ എന്നാല്‍ എന്നും എന്റര്‍ടെയ്നറായിരുന്നെന്നും അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ഒരുകാലത്തും മലയാളികളുടെ മനസ്സില്‍ നിന്ന് മായില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ചടങ്ങില്‍ മനോജ് കെ. ജയന്‍, വിനീത്, പ്രേംകുമാര്‍, സായികുമാര്‍, ബിന്ദു പണിക്കര്‍, കെ.പി.എ.സി. ലളിത, മഞ്ജു പിള്ള, പൊന്നമ്മ ബാബു, രമേശ് പിഷാരടി, മാമുക്കോയ, എസ്.എന്‍. സാമി, എം. രഞ്ജിത്, ദേവന്‍, അബു സലിം, സുരേഷ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Powered by Info News For You
Comments
Post a Comment