കള്ളുഷാപ്പുകളില്‍ വ്യാപക റെയ്ഡ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 09.04.2019) തെരഞ്ഞെടുപ്പ്, വിഷു എന്നിവയുടെ മുന്നോടിയായി ജില്ലയിലെ കള്ളുഷാപ്പുകളില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തി. റെയ്ഡ് നടത്തിയ ഷാപ്പുകളില്‍ നിന്നും പിടികൂടിയ കള്ളിന്റെ സാമ്പിളുകള്‍ വിദഗ്ദ്ധ പരിശോധനക്കായി ലബോറട്ടറിയിലേക്ക് അയച്ചു. വിഷു, തെരഞ്ഞെടുപ്പ് എന്നിവ മറയാക്കി ഷാപ്പുകള്‍ വഴി വ്യാജ കള്ളുകള്‍ വില്‍പ്പന നടത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്.

പരിശോധനക്കയച്ച കള്ളില്‍ കൃത്രിമമുള്ളതായി കണ്ടെത്തിയാല്‍ ഷാപ്പുടമക്കെതിരെ കേസെടുത്ത് കര്‍ശന നടപടി കൈക്കൊള്ളുമെന്ന് പോലീസ് അറിയിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Police-raid, Police Raid in toddy shops
  < !- START disable copy paste -->


Powered by Info News For You

Comments