സൂര്യാഘാതമേറ്റ് 7 വയസുകാരി ആശുപത്രിയില്‍

കാസര്‍കോട്: (www.kasargodvartha.com 27.04.2019) സൂര്യാഘാതമേറ്റ് പൊള്ളലേറ്റ ഏഴു വയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമ്പള ഷിറിയയിലെ ഇബ്രാഹിമിന്റെ മകള്‍ ആഇശത്ത് ഷാഹിന (ഏഴ്)യെയാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.

മറ്റു കുട്ടികള്‍ക്കൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്ത് സൂര്യാഘാതമേറ്റ് പൊള്ളലേല്‍ക്കുകയായിരുന്നു. കുട്ടിയുടെ പുറംഭാഗത്താണ് പൊള്ളലേറ്റത്. അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Keywords: Kasaragod, Kerala, news, Top-Headlines, Injured, General-hospital, 7 year old injured after sunburn
  < !- START disable copy paste -->


Powered by Info News For You

Comments