മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശനം: പള്ളികളും അമ്പലങ്ങളും സര്‍ക്കാര്‍ സംവിധാനമല്ലെന്നും സ്വന്തം വീടുകളില്‍ കയറാന്‍ ആര്‍ക്കെങ്കിലും അനുമതി നിഷേധിച്ചാല്‍ അതിന് പോലീസ് സംരക്ഷണം തേടാന്‍ കഴിയുമോയെന്നും സുപ്രീം കോടതി; സര്‍ക്കാരിതര സംവിധാനത്തില്‍ തുല്യത അവകാശപ്പെടാനാകുമോയെന്ന് ജസ്റ്റീസ് എസ് എ ബോബ്‌ഡെ; മക്കയിലും മദീനയിലും എന്താണ് സാഹചര്യമെന്ന് പരിശോധിക്കാനും കോടതി, കേന്ദ്രസര്‍ക്കാര്‍ അടക്കം 7 കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി:(www.kvartha.com 16/04/2019) മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടക്കം ഏഴ് കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. കേന്ദ്ര സര്‍ക്കാര്‍, മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്, തുടങ്ങി ഏഴ് എതിര്‍ കക്ഷികള്‍ക്കാണ് സുപ്രീം കോടതിയുടെ നോട്ടീസ്. ജസ്റ്റീസുമാരായ എസ് എ ബോബ്‌ഡെ, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ശബരിമല വിഷയത്തില്‍ യുവതീപ്രവേശന വിധി ഉള്ളതുകൊണ്ടാണ് കേസ് പരിഗണിക്കുന്നതെന്നും എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കുന്നതെന്നും സുപ്രീം കോടതി വിശദമാക്കി.

News, New Delhi, National, Police, Supreme Court of India, Mosque,Breaking: SC Issues Notice On Petition Seeking Women's Right To Pray In Mosques Along With Men

സ്ത്രീകളെ മുസ്ലീം പള്ളികളില്‍ കയറുന്നതില്‍ നിന്ന് ആരാണ് തടയുന്നതെന്ന് ആരാഞ്ഞ കോടതി സ്ത്രീകള്‍ പള്ളികളില്‍ കയറുന്നതിനെ ആരെങ്കിലും വിലക്കിയിട്ടുണ്ടോ എന്നും മക്കയിലും മദീനയിലും എന്താണ് സാഹചര്യമെന്നും തിരക്കി. മുസ്ലിം പള്ളികള്‍, ക്രിസ്ത്യന്‍ പള്ളികള്‍, അമ്പലങ്ങള്‍ എന്നിവ സര്‍ക്കാര്‍ സംവിധാനമല്ലെന്ന് നിരീക്ഷിച്ച ജസ്റ്റീസ് എസ് എ ബോബ്‌ഡെ സര്‍ക്കാരിതര സംവിധാനത്തില്‍ തുല്യത അവകാശപ്പെടാനാകുമോയെന്നും ചോദിച്ചു. സ്വന്തം വീടുകളില്‍ കയറാന്‍ ആര്‍ക്കെങ്കിലും അനുമതി നിഷേധിച്ചാല്‍ അതിന് പോലീസ് സംരക്ഷണം തേടാന്‍ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു.

മുസ്ലിം പള്ളികളിലും വനിതകള്‍ക്ക് ആരാധാന സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം ആരാഞ്ഞത്. പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര സ്വദേശികളും പൂനെയിലെ വ്യവസായികളുമായ യാസ്മീന്‍ സുബൈര്‍ അഹമ്മദ് പീര്‍സാദി - സുബൈര്‍ അഹമ്മദ് പീര്‍സാദി അഹമ്മദ് നാസിര്‍ ദമ്പതികളാണ് സുപ്രീം കോടതിയെ സമീപിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Police, Supreme Court of India, Mosque,Breaking: SC Issues Notice On Petition Seeking Women's Right To Pray In Mosques Along With Men


Powered by Info News For You

Comments