കാലം മാറിയതോടെ എല്ലാം ആപ്പിലായി; സമ്മതിദായകര്‍ക്ക് സഹായകമായി വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പും, ഭിന്നശേഷിക്കാരുടെ സഹായത്തിന് മറ്റൊരു ആപ്പും പുറത്തിറക്കി
കാസര്‍കോട്: (www.kasargodvartha.com 29.03.2019) രാജ്യത്താകമാനമുള്ള സമ്മതിദായകര്‍ക്ക് തെരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വികസിപ്പിച്ച വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് ജനശ്രദ്ധനേടുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡൈനാമിക് പോര്‍ട്ടലില്‍ നിന്നും തത്സമയം ഡാറ്റ ഇതുവഴി ലഭ്യമാക്കുന്നുണ്ട്.
വോട്ടര്‍മാരെ പ്രചോദിപ്പിക്കുകയും ബോധവല്‍ക്കരിക്കുകയും എന്നതിലുപരി തെരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ വിവരങ്ങളും ഒരിടത്തു നിന്നു നല്‍കുക എന്നതാണ് വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ എന്ന ഈ ആപ്പിന്റെ പ്രധാന ലക്ഷ്യം. തെരഞ്ഞെടുപ്പ് ക്രമങ്ങള്‍ ഡിജിറ്റിലാക്കുന്നതിന്റെ ഭാഗമായാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപീകരിച്ചിട്ടുള്ളത്. ജനങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിനുവേണ്ടി രജിസ്റ്റര്‍ ചെയ്യുന്നതിനും മറ്റൊരു സംസ്ഥാനത്തേക്ക് താമസം മാറിയാല്‍ തെരഞ്ഞെടുപ്പ് ഓഫീസോ,വോട്ടര്‍ ബൂത്തോ സന്ദര്‍ശിക്കാതെ വിലാസം മാറ്റുന്നതിനും ഇതുവഴി സാധിക്കും.
പോളിംഗ് ബൂത്ത് സംബന്ധിച്ച സംശയനിവാരണം, തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം സംബന്ധിച്ചുള്ള വിവരങ്ങള്‍, വോട്ടിംഗ് മെഷീനുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍, ഓരോ ഘട്ടങ്ങളിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കുന്ന എല്ലാ വിവരങ്ങളും ഇതുവഴി ലഭ്യമാണ്. കൂടാതെ തെരഞ്ഞെടുപ്പ് സേവനവുമായി ബന്ധപ്പെട്ട പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനും അതിന്റെ ഡിസ്പോസല്‍ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും കഴിയും. സമ്മതിദായകര്‍ക്കുള്ള മറ്റ് അത്യാവശ്യ വിവരങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പോയി വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ എന്ന ഈ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഭിന്നശേഷിക്കാരുടെ സഹായത്തിന് മൊബൈല്‍ ആപ്പ്
ഭിന്നശേഷിക്കാരായ വോട്ടര്‍മാരുടെ സഹായത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക മൊബൈല്‍ ആപ്പ് വികസിപ്പിച്ചു. ഇതിലൂടെ ഭിന്നശേഷിക്കാര്‍ക്ക് പുതിയ വോട്ടറായി രജിസ്റ്റര്‍ ചെയ്യുന്നതിനും നിലവിലുള്ള വോട്ടര്‍ക്ക് പി ഡബ്ലൂ ഡി (പേഴ്‌സണ്‍സ് വിത്ത് ഡിസെബിലിറ്റീസ്) ആയി രജിസ്റ്റര്‍ ചെയ്യുന്നതിനും സാധിക്കും. ഇത്തരം വോട്ടര്‍മാര്‍ക്കുള്ള പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ആപ്പില്‍ സൗകര്യമുണ്ട്.
ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിലുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്. പ്ലേസ്റ്റോറില്‍ നിന്ന് പിഡബ്ലൂഡി (PwD)ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് മൊബൈല്‍ നമ്പര്‍ നല്‍കി ഒ ടി പി നല്‍കി രജിസ്റ്റര്‍ ചെയ്യാം. ആപ്പിലൂടെ നല്‍കുന്ന അപേക്ഷകള്‍ ബിഎല്‍ഒക്ക് കൈമാറും. ബിഎല്‍ഒ വീട്ടിലെത്തി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും. വോട്ട് ചെയ്യാന്‍ പോകുന്നതിന് വീല്‍ചെയറിന് ഈ ആപ്പിലൂടെ ആവശ്യപ്പെടാവുന്നതാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Trending, election, Voter help line and, PwD Applications released
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment