ആംബുലന്‍സ് സൈക്കിളിലിടിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതരം

കാഞ്ഞങ്ങാട്:  (www.kasargodvartha.com 28.11.2018) ആംബുലന്‍സ് സൈക്കിളിലിടിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞങ്ങാട് മാതോത്ത് ക്ഷേത്രത്തിന് സമീപത്തെ മനോഹരന്റെ മകന്‍ നീരജി(13)നാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെ മാതോത്ത് അരയാല്‍ തറയ്ക്ക് സമീപം കെ എസ് ടി പി റോഡിലാണ് അപകടം നടന്നത്.

കാഞ്ഞങ്ങാട്ട് നിന്നും നീലേശ്വരം ഭാഗത്തേക്ക് പോകുകയായിരുന്ന ആംബുലന്‍സ് കുട്ടി സഞ്ചരിച്ച സൈക്കിളില്‍ ഇടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. കാഞ്ഞങ്ങാട് സൗത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നീരജ്. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ശേഷം ചായ കഴിച്ച് ട്യൂഷന്‍ ക്ലാസില്‍ പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
Kanhangad, Kasaragod, Accident, Injured, Student, Ambulance, 13 year old injured in accident

അബോധാവസ്ഥയിലായ നീരജിനെ ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശൂഷ നല്‍കിയ ശേഷം മംഗ്ലൂരു ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. കുട്ടി അപകടനില തരണം ചെയ്തിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Accident, Injured, Student, Ambulance, 13 year old injured in accident


Powered by Info News For You

Comments