കള്ളുഷാപ്പിന് സമീപം വെച്ച് യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ച 66 കാരനെ 1 വര്‍ഷം തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു

കാസര്‍കോട്: (www.kasargodvartha.com 29.09.2018) കള്ളുഷാപ്പിന് സമീപം വെച്ച് യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ച 66 കാരനെ ഒരു വര്‍ഷം തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കുറ്റിക്കോല്‍ കീനരാടന്‍ വളപ്പില്‍ കൊട്ടന്‍ കുഞ്ഞി (66)യെയാണ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു മാസം കൂടി തടവ് അനുഭവിക്കണം.


2012 മാര്‍ച്ച് 18ന് കുറ്റിക്കോല്‍ കള്ളുഷാപ്പിനു സമീപത്തു വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ ഇട്ടക്കാട്ടെ ലോഹിതാക്ഷനെ (37) കുത്തിപ്പരിക്കേല്‍പ്പിച്ചുവെന്നാണ് ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Stabbed, Case, Accused, Arrest, Imprisonment, Stabbing case, Stabbing case; Imprisonment for accused. 


Powered by Info News For You

Comments