ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് പോയ വൃദ്ധന്‍ തിരിച്ചെത്തിയില്ല; പോലീസില്‍ പരാതി നല്‍കി

കാഞ്ഞങ്ങാട്: (www.kasargodvartha.com 08.06.2018) ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പുറത്തുപോയ വൃദ്ധന്‍ തിരിച്ചെത്തിയില്ല. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കി. ചിത്താരി ചാമുണ്ഡിക്കുന്നിലെ വി. ചന്തുവിനെ (65)യാണ് കാണാതായത്. ഇതുസംബന്ധിച്ച് ചന്തുവിന്റെ മരുമകന്‍ മടിക്കൈ പൂത്തക്കാല്‍ കുഞ്ഞമ്പുവിന്റെ മകനും ഓട്ടോ ഡ്രൈവറുമായ താമരാക്ഷന്‍ നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Kanhangad, Kasaragod, Kerala, News, Missing, Police, Complaint, Case, Investigation, Old age man goes missing; complaint lodged.

ജൂണ്‍ മൂന്ന് മുതല്‍ ചന്ദുവിനെ കാണാനില്ലെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് അന്വേഷണം നടത്തിവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Kerala, News, Missing, Police, Complaint, Case, Investigation, Old age man goes missing; complaint lodged.
< !- START disable copy paste -->


Powered by Info News For You

Comments