അമ്മയില്ലാത്ത സഹോദരങ്ങളെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ സംരക്ഷിച്ച് പോലീസ്; പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്ത് ഒരുമാസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല

പത്തനംതിട്ട : (www.kvartha.com 16.05.2018) അമ്മയില്ലാത്ത സഹോദരങ്ങളെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ സംരക്ഷിച്ച് പോലീസ്. പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്ത് ഒരുമാസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല.

14 കാരിയും സഹോദരനായ 13 കാരനുമാണ് ബന്ധുവിന്റെ പീഡനത്തിന് ഇരയായത്. അമ്മയുടെ മരണത്തെ തുടര്‍ന്ന് കുട്ടികളെ താമരശ്ശേരിയിലെ പിതാവിന്റെ സഹോദരിയുടെ വീട്ടില്‍ എത്തിച്ചപ്പോഴാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തറിയുന്നത്. അസ്വഭാവിക പെരുമാറ്റത്തെ തുടര്‍ന്ന് കുട്ടികളെ ചൈല്‍ഡ്‌ലൈന്‍ മുഖേന കൗണ്‍സിലിങിന് വിധേയരാക്കിയപ്പോഴാണ് ഞെട്ടിക്കുന്ന പീഡന കഥകള്‍ കുട്ടികള്‍ പറയുന്നത്.

 Siblings molested by relative in Adoor, Pathanamthitta, News, Local-News, Case, Crime, Criminal Case, Police, Criticism, Complaint, Allegation, Children, Kerala

പത്തനംതിട്ട അടൂരിലെ സ്വന്തം വീട്ടില്‍ വച്ചായിരുന്നു അടുത്ത ബന്ധുവിന്റെ ക്രൂരത. ആറുമാസം മുന്‍പു വരെ വന്‍പീഡനമാണ് കുട്ടികള്‍ നേരിട്ടത്. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ക്രൂരമായി പീഡിപ്പിച്ചിരുന്നതെന്ന് കുട്ടികള്‍ പറയുന്നു. വിദേശത്തായിരുന്ന പിതാവിന്റെ പരാതിയെ തുടര്‍ന്നാണ് ചൈല്‍ഡ്‌ലൈന്‍ മുഖേന താമരശ്ശേരി പോലീസില്‍ പരാതി നല്‍കിയത്.

ഇതേതുടര്‍ന്ന് വൈദ്യ പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ താമരശ്ശേരി പോലീസ് അടൂര്‍ പോലീസിന് കേസ് കൈമാറിയെങ്കിലും സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും നടപടിയൊന്നുമെടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ല.

പോക്‌സോ നിയമപ്രകാരം അടൂര്‍ പോലീസിന്റേത് ക്രിമിനല്‍ കുറ്റമാണ്. ആരോരുമില്ലാത്ത ഈ കുട്ടികള്‍ക്ക് നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാര്യക്ഷമമായ ഇടപെടലാണ് ആവശ്യമെന്ന് നാട്ടുകാര്‍ പറയുന്നു.

Keywords: Siblings molested by relative in Adoor, Pathanamthitta, News, Local-News, Case, Crime, Criminal Case, Police, Criticism, Complaint, Allegation, Children, Kerala.


Powered by Info News For You

Comments