ശ്രീജിത്തിന്റെ കസ്റ്റഡി മരണം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി, പോലീസിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ശക്തമായ താക്കീത്
വെള്ളിക്കോത്ത്:(www.kasargodvartha.com 12/04/2018) വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പോലീസിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ശക്തമായ താക്കീത്. ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും ഒരു കാരണവശാലും കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാറിനെ ആരും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎം അടോട്ട് കൂലോത്തുവളപ്പ് ബ്രാഞ്ചിനു വേണ്ടി നിര്‍മ്മിച്ച പി കൃഷ്ണപിള്ള മന്ദിരം, പി കുഞ്ഞിരാമന്‍ നായര്‍ സ്മാരക ഹാള്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കസ്റ്റഡിമരണം സംബന്ധിച്ച് എഡിജിപിയുടെ നേതൃത്വത്തില്‍ ഉന്നതതല അന്വേഷണം നടക്കുന്നുണ്ട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപിക്കെതിരെ രാജ്യമെമ്പാടും പൊതുവികാരമാണ് ഉയര്‍ന്നുവരുന്നതെന്നും കേന്ദ്രഭരണകൂടം കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും കര്‍ഷകരും കര്‍ഷക തൊഴിലാളികളും നിരവധി വര്‍ഷത്തെ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ നിഷേധിക്കുന്ന നിലപാടാണ് കേന്ദ്രഭരണകൂടം കൈക്കൊള്ളുന്നത്. ഇതിനെതിരെയുളള ബഹുജന മുന്നേറ്റങ്ങള്‍ക്ക് സിപിഎം നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ എം പൊക്ലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഫോട്ടോ അനാച്ഛാദനം ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kerala, Kasaragod, Police, Investigation, Chief minister, CM on Sreejith's custody death

Powered by Info News For You

Comments
Post a Comment