മോഡി 2019ല്‍ പ്രധാനമന്ത്രിയാകില്ല; 2015 ആഗസ്റ്റ് 15ന് ചെങ്കോട്ടയില്‍ നടത്തുന്ന പ്രസംഗം പ്രധാനമന്ത്രിയെന്ന നിലയില്‍ മോഡിയുടെ അവസാനത്തെ പ്രസംഗമായിരിക്കും; ബിജെപിയെ വെല്ലുവിളിച്ച് തൃണമുല്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: (www.kvartha.com 05.03.2018) ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും വെല്ലുവിളിച്ച് തൃണമുല്‍ കോണ്‍ഗ്രസ്. 2019ല്‍ മോഡി പ്രധാനമന്ത്രിയാകില്ലെന്നും തന്റെ വാക്കുകള്‍ കുറിച്ച് സൂക്ഷിച്ച് വെയ്ക്കാനും തൃണമുല്‍ കോണ്‍ഗ്രസ് നേതാവ് ദെരെക് ഒബ്രീന്‍.

2018 ആഗസ്റ്റ് 15ന് നരേന്ദ്ര മോഡി ചെങ്കോട്ടയില്‍ നടത്തുന്ന പ്രസംഗം ഒരു പ്രധാനമന്ത്രിയെന്ന നിലയില്‍ മോഡി നടത്തുന്ന ഒടുവിലത്തെ പ്രസംഗമായിരിക്കും. ഇത് കുറിച്ച് സൂക്ഷിച്ചോളൂ. 2019ല്‍ അദ്ദേഹം ചെങ്കോട്ടയില്‍ പ്രസംഗിക്കില്ല. ഇത് തൃണമുല്‍ കോണ്‍ഗ്രസിന്റേയും  എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടേയും വെല്ലുവിളിയാണ്- ഒബ്രീന്‍ പറഞ്ഞു.

New Delhi, National, Politics, News, BJP, Narendra Modi, National, Politics, TCR, Trinamool Congress, Writing is on the wall, Modi won't remain PM in 2019: Trinamool Congress.

തെലങ്കാന രാഷ്ട്ര സമിതി നേതാവ് കെ ചന്ദ്രശേഖര്‍  റാവുവിനെ പിന്തുണച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയതിന് പിന്നാലെയാണ് ഒബ്രീന്റെ പ്രസ്താവന. ബിജെപിക്കും കോണ്‍ഗ്രസിനും പകരമായി ഒരു മൂന്നാം മുന്നണി രൂപീകരിക്കാനുള്ളതിന്റെ ശ്രമത്തിലാണ് ഇപ്പോള്‍ തൃണമുല്‍ കോണ്‍ഗ്രസും ടി ആര്‍ എസും.

ദേശീയ രാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കുക എന്ന ലക്ഷ്യമാണ് മൂന്നാം മുന്നണി രൂപീകരിക്കുന്നതിന് പിന്നിലെന്ന് കെസി ആര്‍ വ്യക്തമാക്കിയിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഗുണപരമായ ഒരു മാറ്റമുണ്ടാക്കാന്‍ കോണ്‍ഗ്രസിനും കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: "There is a serious need for qualitative change in the national politics. People are vexed now. No qualitative change is seen by the people even after 70 years of exercise of democracy. It is very unfortunate. People are looking for a change. Can we expect something new to happen if Congress comes to power after BJP," the Telangana Chief Minister had said.

Keywords: New Delhi, National, Politics, News, BJP, Narendra Modi, National, Politics, TCR, Trinamool Congress, Writing is on the wall, Modi won't remain PM in 2019: Trinamool Congress.


Powered by Info News For You

Comments